Categories
entertainment international Kerala news trending

29ാംമത് രാജ്യാന്തര ചലച്ചിത്രമേള; വിളംബര ടൂറിംഗ് ടാക്കീസിന് കയ്യൂരിൽ തുടക്കമായി

കയ്യൂർ (കാസറഗോഡ്): കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 29-ാമത് കേരള രാജ്യാന്തര ചലചിത്ര മേളയോടനുബന്ധിച്ചുള്ള ടൂറിംഗ് ടാക്കീസ് വിളംബര ജാഥക്ക് കയ്യൂരിൽ തുടക്കമായി. ഗവ വൊക്കേഷണൽ ഹയർസെക്കന്ററി സ്‌കൂളിൽ എം രാജഗോപാലൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ അധ്യക്ഷനായി. സിനിമാ പ്രവർത്തകരായ പി പി കുഞ്ഞികൃഷ്ണൻ, അഡ്വ സി ഷുക്കൂർ, രാജേഷ് അഴീക്കോടൻ, ചിത്ര നായർ, രജീഷ് പൊതാവൂർ, സിബി കെ തോമസ് എന്നിവരെ ആദരിച്ചു. സന്തോഷ്‌ കീഴാറ്റൂർ, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവൻ മണിയറ, കയ്യൂർ ചീമേനി പഞ്ചായത്ത് പ്രസിഡന്റ് എം ശാന്ത, ജില്ലാ പഞ്ചായത്ത് മെമ്പർ സി ജെ സജിത്ത്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി ബി ഷീബ, ചലച്ചിത്ര അക്കാദമി അംഗം പ്രദീപ് ചൊക്ലി, പി കെ ബൈജു, അരവിന്ദൻ മാണിക്കോത്ത്, കെ രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.

കയ്യൂർ ഫൈനാർട്‌സ് സൊസൈറ്റിയുടെ ഉപഹാരം പ്രേംകുമറിന് കൈമാറി. ചലച്ചിത്ര അക്കാദമി അംഗം മനോജ് കാന സ്വാഗതവും കെ വി ലക്ഷ്മണൻ നന്ദിയും പറഞ്ഞു. തുടർന്ന് മമ്മൂട്ടി കമ്പനിയുടെ നൻപകൽ നേരത്ത് മയക്കം പ്രദർശിപ്പിച്ചു. പകൽ ഹയർസെക്കന്ററി സ്‌കൂൾ വിദ്യാർത്ഥികൾക്കായി ചിൽഡ്രൻ ഓഫ് ഹെവൻ പ്രദർശിപ്പിച്ചു. വ്യാഴാഴ്ച രാവിലെ 10.30ന് പയ്യന്നൂർ കണ്ടങ്കാളി ഷേണായീ ഹയർസെക്കന്ററിസ്‌കൂളിൽ ടി.ഐ മധുസൂദനൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. വൈകീട്ട് ചൊക്ലി നിടുമ്പ്രം മഠപ്പുരയിൽ രമേശ് പറമ്പത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്യും. 29ന് കോഴിക്കോട് ജില്ലയിലേക്ക് പ്രവേശിക്കും. ഡിസംബർ 13 മുതൽ 20 വരെയാണ് തിരുവനന്തപുരത്ത് ഫിലീം ഫെസ്റ്റിവൽ.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest