Categories
news

സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട നഴ്‌സിനെ തട്ടിക്കൊണ്ടുപോയി വിവാഹം കഴിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട യുവതി സ്വകാര്യ ആശുപത്രിയിലെ നഴ്‌സാണ്. കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്.

യുവതിയെ തട്ടിക്കൊണ്ട് പോയി വിവാഹം കഴിക്കാൻ ശ്രമിച്ച സംഭവത്തിൽ കഞ്ചാവ് കേസിലെ പ്രതിയായ യുവാവ് അറസ്റ്റിൽ. തിരുവനന്തപുരം ആര്യനാട് തടത്തഴികത്ത് അനന്തു (23)യാണ് അഞ്ചാലുംമൂട് പൊലീസ് അറസ്റ്റ് ചെയ്തത്.

സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട യുവതി സ്വകാര്യ ആശുപത്രിയിലെ നഴ്‌സാണ്. കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. അനന്തുവും യുവതിയും തമ്മിൽ സമൂഹമാധ്യമം വഴി പരിചയപ്പെട്ട് അടുപ്പത്തിലായി. ഇതിനിടെ അനന്തു കഞ്ചാവ് കേസിലെ പ്രതിയാണെന്ന് മനസ്സിലാക്കിയതോടെ യുവതി ബന്ധത്തിൽ നിന്നു പിൻമാറി. ഇത് മനസിലാക്കിയ അനന്തു കഴിഞ്ഞ ദിവസം യുവതി ജോലി ചെയ്യുന്ന ആശുപത്രിയിലെത്തി യുവതിയെ ബൈക്കിൽ കയറ്റി കൊണ്ടുപോയി.

കല്ലമ്പലത്ത് എത്തിയതോടെ യുവതിയെ വിവാഹം കഴിക്കാനാണ് കൂട്ടിക്കൊണ്ട് പോകുന്നതെന്ന് പറഞ്ഞു. ഇതോടെ യുവതി ബഹളം വയ്ക്കുകയും വിവരം വീട്ടുകാരെ വിളിച്ചറിയിക്കുകയും ചെയ്തു. അതിൽ പ്രകോപിതനായ അനന്തു യുവതിയെ മർദിച്ച ശേഷം പാരിപ്പള്ളിയിൽ എത്തിച്ച് റോഡ് വശം ഉപേക്ഷിച്ച് കടന്നു കളഞ്ഞു.

തുടർന്ന് ബസിൽ കൊട്ടിയത്ത് എത്തിയ യുവതിയെ വീട്ടുകാരെത്തി കൊണ്ടുപോവുകയായിരുന്നു. യുവതിയും വീട്ടുകാരും നൽകിയ പരാതിയെ തുടർന്ന് ഇന്നലെ രാവിലെയോടെ അഞ്ചാലുംമൂട് എസ്.എച്ച്.ഒ സി.ദേവരാജൻ്റെ നേതൃത്വത്തിൽ അനന്തുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

0Shares

Leave a Reply

Your email address will not be published. Required fields are marked *