Categories
വാക്കുകള്‍ തെറ്റായി ഉപയോഗിച്ചു, എനിക്ക് തെറ്റുപറ്റി; കോണ്‍ഗ്രസിനോട് മാപ്പ് ചോദിച്ച് ഖുശ്ബു
ഖുശ്ബുവിന്റെ പ്രസ്താവനയ്ക്കെതിരെ 30 പോലീസ് സ്റ്റേഷനുകളില്‍ പരാതി ലഭിച്ചതിന് പിന്നാലെയാണ് മാപ്പ് ചോദിച്ചുകൊണ്ട് ഇവര്‍ രംഗത്തെത്തിയത്.
Trending News
മുസ്ലിം ലീഗ് കാസർഗോഡ് ജില്ല വൈസ് പ്രസിഡന്റും കരാറുകാരനുമായ എം.ബി യൂസഫ് ബന്ദിയോട് അന്തരിച്ചു
ചെർക്കളം പള്ളിയാൻ കുഞ്ഞിച്ച തറവാട് കുടുംബ സംഗമം ഡിസംബർ 24 ന്; ലോഗോ പ്രകാശനം ചെയ്തു
അധ്യാപികയും മുൻ ഡി.വൈ.എഫ്.ഐ നേതാവുമായ സച്ചിത റൈയെ പോലീസ് അറസ്റ്റ് ചെയ്തു; പിടിയിലായത് അഭിഭാഷകനെ കണ്ട് കോടതി മുമ്പാകെ ഹരാജകാനുള്ള ഒരുക്കത്തിനിടെ
കോണ്‍ഗ്രസിനെതിരെ നടത്തിയ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് ബി.ജെ.പി നേതാവ് ഖുശ്ബു. മാനസിക വളര്‍ച്ചയില്ലാത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസ് എന്ന തന്റെ പ്രസ്താവനയിലാണ് മാപ്പ് പറഞ്ഞ് ഖുശ്ബു രംഗത്തെത്തിയത്. കോണ്‍ഗ്രസില്‍ നിന്ന് പുറത്തുപോയതിന് പിന്നാലെയാണ് ഖുശ്ബു ഇത്തരത്തില്‍ പ്രസ്താവന നടത്തിയത്. വാക്കുകള്‍ തെറ്റായി ഉപയോഗിച്ചതിനാണ് ഖുശ്ബു മാപ്പ് പറഞ്ഞിരിക്കുന്നത്. ഇത്തരത്തിലുള്ള പ്രയോഗം തന്റെ ഭാഗത്തുനിന്ന് ഉണ്ടാകാന്‍ പാടില്ലാത്തതായിരുന്നെന്നും അവര്‍ പറഞ്ഞു.
Also Read
ഖുശ്ബുവിന്റെ പ്രസ്താവനയ്ക്കെതിരെ 30 പോലീസ് സ്റ്റേഷനുകളില്‍ പരാതി ലഭിച്ചതിന് പിന്നാലെയാണ് മാപ്പ് ചോദിച്ചുകൊണ്ട് ഇവര്‍ രംഗത്തെത്തിയത്. മാനസിക വളര്‍ച്ചയില്ലാത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നും കഴിവും ബുദ്ധിയുമുള്ള സ്ത്രീകളെ അംഗീകരിക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയ്ക്ക് കഴിഞ്ഞിട്ടില്ലെന്നുമാണ് ഖുശ്ബു സുന്ദര്‍ പറഞ്ഞത്.
രാജ്യത്തെ ശരിയായ ദിശയിലേക്ക് കൊണ്ടുപോകാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെപ്പോലുള്ള ഒരാളെ ആവശ്യമാണെന്ന് താന്‍ തിരിച്ചറിഞ്ഞിരിക്കുന്നു എന്നായിരുന്നു ബി.ജെ.പി അംഗത്വം എടുത്തതിന് പിന്നാലെ ഖുശ്ബു പറഞ്ഞത്.
Sorry, there was a YouTube error.