Categories
news

മൂല്യനിര്‍ണയത്തിനായി കൊണ്ടുവന്ന 38 വിദ്യാര്‍ത്ഥികളുടെ ഉത്തരക്കടലാസുകള്‍ കത്തിനശിച്ചെന്ന് അധ്യാപിക; കേരളാ സർവകലാശാല പുനഃപരീക്ഷ നടത്താൻ സാധ്യത

ഇത്തരം സാഹചര്യങ്ങളില്‍ ഉത്തരക്കടലാസ് നഷ്ടമായ വിദ്യാര്‍ത്ഥികള്‍ക്കായി അടിയന്തരമായി പുനഃപരീക്ഷ നടത്തുകയാണ് നടപടിക്രമമെന്ന് കേരള സര്‍വകലാശാലാ

വീട്ടിലേക്ക് മൂല്യനിര്‍ണയത്തിനായി കൊണ്ടുവന്ന ഉത്തരക്കടലാസുകള്‍ കത്തിനശിച്ചെന്ന് അധ്യാപിക. 38 വിദ്യാര്‍ത്ഥികളുടെ ഉത്തരക്കടലാസുകളാണ് നഷ്ടപ്പെട്ടത്. ടേബിള്‍ ലാമ്പിന്‍റെ വെളിച്ചത്തില്‍ ഉത്തരക്കടലാസുകള്‍ പരിശോധിക്കുകയായിരുന്നെന്നും ആഹാരം കഴിക്കാനായി മുറിവിട്ട് പോയി സമയത്താണ് ഉത്തരക്കടലാസിന് തീപിടിച്ചതെന്നും അധ്യാപിക പറഞ്ഞു.

കായംകുളം എം.എസ്.‌എം കോളജിലെ അധ്യാപികയാണ് ഉത്തരക്കടലാസുകള്‍ കത്തിനശിച്ച വിവരം പോലീസിനെ അറിയിച്ചത്. കേരള സര്‍വകലാശാല അടുത്തിടെ നടത്തിയ ഒന്നാം സെമസ്റ്റര്‍ ബി.എസ്.‌സി രസതന്ത്രം പരീക്ഷയുടെ ഉത്തരക്കടലാസുകളാണ് കത്തിനശിച്ചത്. പോലീസ് സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. ഇലക്‌ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് ഉദ്യോഗസ്ഥനും ഫൊറന്‍സിക് വിഭാഗവും പരിശോധന നടത്തി.

ഈ റിപ്പോര്‍ട്ടുകള്‍ ലഭിച്ചാല്‍ മാത്രമേ കാരണം അറിയാനാകൂ. ഇത്തരം സാഹചര്യങ്ങളില്‍ ഉത്തരക്കടലാസ് നഷ്ടമായ വിദ്യാര്‍ത്ഥികള്‍ക്കായി അടിയന്തരമായി പുനഃപരീക്ഷ നടത്തുകയാണ് നടപടിക്രമമെന്ന് കേരള സര്‍വകലാശാലാ വൃത്തങ്ങള്‍ അറിയിച്ചു. മറ്റ് വിദ്യാര്‍ത്ഥികള്‍ക്കൊപ്പം തന്നെ ഇവരുടെ പരീക്ഷാഫലവും പ്രഖ്യാപിക്കും.

0Shares

Leave a Reply

Your email address will not be published. Required fields are marked *