Categories
ദേശീയ യുവജന വാരാചരണത്തിൻ്റെ ഭാഗമായി സെമിനാർ നടന്നു; പ്രത്യേക മതത്തിൻ്റെ ഭാഗമാക്കി മാറ്റാൻ ചില സ്ഥാപിത താല്പര്യക്കാർ ശ്രമിക്കുന്നു
Trending News


വെള്ളിക്കോത്ത് (കാഞ്ഞങ്ങാട്): കേരള സംസ്ഥാന യുവജന ബോർഡ് കാസർഗോഡ് ജില്ല യുവജന കേന്ദ്രം, വെള്ളിക്കോത്ത് നെഹ്റു ബാലവേദി ആൻഡ് സർഗ്ഗ വേദി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ദേശീയ യുവജന ദിനാചരണത്തിൻ്റെ ഭാഗമായി വിവേകാനന്ദ ദർശനങ്ങൾ എന്ന വിഷയത്തിൽ സെമിനാർ നടന്നു. അഡ്വക്കറ്റ് പി നാരായണൻ പരിപാടി ഉദ്ഘാടനം ചെയ്തു. വിവേകാനന്ദ ദർശനങ്ങൾ എന്ന വിഷയം അവതരിപ്പിച്ച് സംസാരിച്ചു. വിവേകാനന്ദൻ ധരിച്ച വസ്ത്രത്തിൻ്റെ നിറത്തെ ആസ്പദമാക്കി അദ്ദേഹത്തെ ഒരു പ്രത്യേക മതത്തിൻ്റെ ഭാഗമാക്കി മാറ്റാൻ ചില സ്ഥാപിത താല്പര്യക്കാർ ശ്രമിക്കുന്നത് യുവ തലമുറ മനസ്സിലാക്കണമെന്ന് അദ്ദേഹം പറഞ്ഞു. നെഹ്റു ബാലവേദി ആന്റ് സർഗവേദി രക്ഷാധികാരി പി. മുരളീധരൻ മാസ്റ്റർ അധ്യക്ഷനായി. സർഗ്ഗ വേദി സഹ രക്ഷാധികാരി പി. ജയചന്ദ്രൻ സംസാരിച്ചു. കാഞ്ഞങ്ങാട് മുനിസിപ്പൽ യൂത്ത് കോഡിനേറ്റർ വൈശാഖ് ശോഭനൻ സ്വാഗതവും നെഹ്റു സർഗ്ഗ വേദി പ്രസിഡന്റ് എസ്.ഗോവിന്ദരാജ് നന്ദിയും പറഞ്ഞു.
Also Read

Sorry, there was a YouTube error.