Categories
business Kerala news trending

ഗ്രാമീണ മേഖലയിലെ സംരംഭക സാധ്യതകൾ ചർച്ച ചെയ്യാൻ റൂറൽ ഇന്ത്യ ബിസിനസ് കോൺഫറൻസ്; ഡിസംബർ 14,15 തിയതികളിൽ കാസർഗോഡ്

കാസർഗോഡ്: കേരള സ്റ്റാർട്ടപ് മിഷൻ സി.പി.സി.ആർ,ഐ സെൻട്രൽ യൂണിവേഴ്സിറ്റിഓഫ് കേരള എന്നിവർ സംയുക്തമായി സംഘടിപ്പിക്കുന്ന റൂറൽ ഇന്ത്യ ബിസിനസ് കോൺക്ലേവ് മൂന്നാം എഡിഷൻ ഡിസംബർ 14, 15 തിയ്യതികളിൽ കാസർഗോഡ് സി.പി.സി.ആർ.ഐ യിൽ വെച്ച് നടക്കും. ആദ്യ രണ്ട് എഡിഷനുകളും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള സാമ്പത്തിക വിദഗ്‌ദ്ധർ, സ്റ്റാർട്ടപ് സ്ഥാപകർ, വ്യവസായ പ്രമുഖർ എന്നിവരുടെ പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായിരുന്നു. ഗ്രാമീണ ഇന്ത്യയുടെ വളർച്ചയ്ക് സാങ്കേതികത എങ്ങനെ പ്രയോജനപ്പെടുത്താം എന്ന പ്രമേയത്തിൽ നടക്കുന്ന കോൺഫെറൻസിൽ ഗ്രാമീണ-കാർഷിക മേഖലകളെ ശക്തിപ്പെടുത്തുന്നതിന് ഇടപെടലുകൾ നടത്തിയ സ്റ്റാർട്ടപ് സംരംഭങ്ങളുടെ സ്ഥാപകർ, കാർഷിക-ഭക്ഷ്യോത്പാദന മേഖലകളിലെ സാങ്കേതിക വളർച്ചയും സാധ്യതകളും വിശദീകരിക്കുന്ന സെഷനുകൾ, ഗ്രാമീണ ഇന്ത്യയുടെ സാദ്ധ്യതകൾ ചർച്ച ചെയ്യുന്ന പാനൽ ചർച്ചകൾ, കേന്ദ്ര തോട്ട വില ഗവേഷണ കേന്ദ്രമുൾപ്പടെ കേന്ദ്ര-സംസ്ഥാന സർക്കാരിൻ്റെ കീഴിലുള്ള ഗവേഷണ സ്ഥാപനങ്ങൾ വികസിപ്പിച്ചെടുത്ത വാണിജ്യവത്കരിക്കാൻ പറ്റുന്ന സാങ്കേതിക വിദ്യകൾ പരിചയപ്പെടുത്തൽ തുടങ്ങി നിരവധി പരിപാടികളാണ് കോൺക്ലേവിൻ്റെ ഭാഗമായി നടക്കുക. റൂറൽ-അഗ്രിടെക് ഹാക്കത്തോണും കാർഷിക മേഖലകൾക്കു ആവശ്യമായ സാങ്കേതിക പരിഹാരങ്ങളും, ഗ്രാമീണ ഇന്ത്യയുടെ ടൂറിസം സാധ്യതകൾ പരിപോഷിക്കാൻ ആവശ്യമായ സാങ്കേതിക വിദ്യകളും വികസിപ്പിച്ചെടുക്കുന്നതിനു വേണ്ടിയാണ് സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് കേരള ക്യാമ്പസിൽ വെച്ചു ഹാക്കത്തോൺ സംഘടിപ്പിക്കുന്നത്. ഇന്ത്യയിലെ വിവിധ ക്യാപസുകളെയും യൂണിവേഴ്സിറ്റികളെയും പ്രതിനിധീകരിച്ച് 15 ടീമുകളായി നൂറോളം വിദ്യാർത്ഥികൾ പങ്കെടുക്കും. സാങ്കേതിക സഹായം ആവശ്യമായ മേഖലകളും, അതുമായി ബന്ധപ്പെട്ട ആധികാരിക വിവരം നൽകാൻ പറ്റുന്ന സി.പി.സി.ആർ.ഐ യിലെ ഗവേഷകരും, മറ്റു സാങ്കേതിക വിദഗ്‌ദ്ധരും ഹാക്കത്തോണിൽ വിദ്യാർത്ഥികൾക്ക് സഹായവുമായി ഉണ്ടാവും. സാങ്കേതിക മേഖലകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കും, ഗവേഷകർക്കും, സ്റ്റാർട്ടപ്പുകൾക്കും, പ്രൊഫഷനലുകൾക്കും ഹാക്കത്തോണിൽ പങ്കെടുക്കാം. മികച്ച പരിഹാരം നിർദേശിക്കുകയും പ്രോട്ടോടൈപ്പ് വികസിപ്പിക്കുകയും ചെയ്യുന്നവർക്ക് 1 ലക്ഷം രൂപ കാശ് പ്രൈസും കേരള സ്റ്റാർട്ടപ് മിഷനിലോ സി.പി.സി.ആർ.ഐ ഇന്ക്യൂബറ്ററിലേക്കോ അവസരം ലഭിക്കും. കൂടാതെ കാർഷിക-ഭക്ഷ്യോത്പാദന മേഖലകളിലെ പരിഹാരം നിര്ദേശിക്കുന്നവർക്ക് സി.പി.സി.ആർ.ഐ യുമായി ചേർന്ന് കൂടുതൽ ഗവേഷണങ്ങൾക്കും വാണിജ്യാടിസ്ഥാനത്തിൽ ഉത്പന്നം നിർമ്മിക്കുന്നതിനും അവസരം ഉണ്ടാകും. കോൺഫ്രൻസിലും ഹാക്കത്തോണിലും പങ്കെടുക്കാൻ താല്പര്യമുള്ളവർ https://ribc.startupmission.in എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക്: Dr. K. Muralidharan – +919562911181 (CPCRI)ബന്ധപ്പെടുക.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest