Categories
കേന്ദ്ര സർക്കാരിന്‍റെ മാധ്യമവിലക്ക് അടിയന്തരാവസ്ഥയെ വെല്ലുന്ന നടപടി; നേതാക്കള്‍ പ്രതികരിക്കുന്നു
ഡല്‍ഹി കലാപത്തിന്‍റെ വസ്തുതകള്‍ പുറംലോകത്തെ അറിയിച്ചതില്‍ കലിപൂണ്ട ബി.ജെ.പി സര്‍ക്കാറിന്‍റെ പ്രതികാര നടപടിയാണിതെന്ന് അദ്ദേഹം പറഞ്ഞു.
Trending News
മീഡിയ വണിനെയും ഏഷ്യാനെറ്റ് ന്യൂസിനെയും വിലക്കിയ നടപടി അത്യന്തം പ്രതിഷേധാര്‍ഹമാണെന്നും അടിയന്തരാവസ്ഥയെ വെല്ലുന്ന രീതിയിലാണ് വിലക്കേര്‍പ്പെടുത്തിയതെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മാധ്യമ സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ ശക്തമായ ബഹുജനരോഷം ഉയര്‍ന്നുവരണമെന്നും കോടിയേരി ഫേസ്ബുക്കില്‍ കുറിച്ചു.
Also Read
മീഡിയ വണ്ണിനും ഏഷ്യാനെറ്റിനും 48 മണിക്കൂര്‍ സംപ്രേഷണ വിലക്ക് ഏര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാര്‍ നടപടിയെ ജനാധിപത്യസ്നേഹികള്‍ ഒറ്റക്കെട്ടായി എതിര്‍ക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഡല്‍ഹി കലാപത്തിന്‍റെ വസ്തുതകള്‍ പുറംലോകത്തെ അറിയിച്ചതില്‍ കലിപൂണ്ട ബി.ജെ.പി സര്‍ക്കാറിന്‍റെ പ്രതികാര നടപടിയാണിതെന്ന് അദ്ദേഹം പറഞ്ഞു.
Sorry, there was a YouTube error.