Trending News
കേരളത്തിലെ വിദേശ മദ്യ കമ്പനികളുടെ കുത്തക തകർക്കാൻ മലബാർ ബ്രാണ്ടിയുമായി സംസ്ഥാന സർക്കാർ. മലബാർ ഡിസ്റ്റിലറിയിൽ നിന്നും ഓണത്തിന് പുതിയ മദ്യം വിപണിയിലെത്തും. കൂടുതൽ ആവശ്യക്കാരുള്ള ബ്രാൻഡായ ജവാൻ റമ്മിന് പിന്നാലെയാണ് മലബാർ ബ്രാണ്ടി വിപണിയിലെത്തിക്കാൻ സർക്കാർ തീരുമാനം.
Also Read
വിലകുറഞ്ഞ ബ്രാൻഡുകളുടെ ലഭ്യതക്കുറവ് കണക്കിലെടുത്ത് പുതിയ ബ്രാൻഡ് ഉത്പാദിപ്പിക്കാൻ നേരത്തേ തന്നെ സർക്കാർ തലത്തിൽ ആലോചനയുണ്ടായിരുന്നു. എന്നാൽ, കഴിഞ്ഞ ദിവസമാണ് ഇത് സംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടായത്.
മലബാർ ബ്രാണ്ടി പുറത്തിറക്കുന്നതിനായി ബോർഡിൻ്റെ അനുമതിയും ടെൻഡർ നടപടികളും പൂർത്തിയായിട്ടുണ്ട്. വിലകുറഞ്ഞ ബ്രാൻഡുകളുടെ ലഭ്യതക്കുറവ് പരിഗണിച്ചാണ് മലബാർ ബ്രാണ്ടി എത്തിക്കുന്നത്. വർഷങ്ങളായി പൂട്ടിക്കിടക്കുന്ന മലബാർ ഡിസ്റ്റിലറിയിൽ നിന്നാണ് മലബാർ ബ്രാണ്ടി എന്ന പേരിൽ മദ്യം ഉത്പ്പാദിപ്പിക്കുക.
Sorry, there was a YouTube error.