Categories
കേരളത്തിൽ ഇനി ഒരു രൂപ പോലും മുടക്കാൻ ആഗ്രഹിക്കുന്നില്ല; തെലങ്കാനയിൽ ജോലി തേടി എത്ര മലയാളികൾ വന്നാലും അവർക്ക് ജോലി നൽകും: സാബു ജേക്കബ്
മുഖ്യമന്ത്രിക്ക് തന്നെ ശാസിക്കാനുള്ള അധികാരമുണ്ടെന്നും രാഷ്ട്രീയത്തെ കുറിച്ച് ഇപ്പോൾ പ്രതികരിക്കാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Trending News
സംസ്ഥാന വഖഫ് ബോർഡ് പിരിച്ചു വിട്ട് സർക്കാർ ഉത്തരവ്; ബി.ജെ.പി പിന്തുണയോടെ അധികാരം പിടിച്ച ആന്ധ്രയിൽ സംഭവിക്കുന്നത്..
മാലിന്യ മുക്തം നവകേരളം ജനകീയ കാമ്പയിൻ; കാസറഗോഡ് കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ മെഗാ ശുചീകരണം
ഫിൻജാൽ ചുഴലിക്കാറ്റിനെ തുടർന്നുള്ള മഴക്കെടുതി; 9 മരണം റിപ്പോർട്ട് ചെയ്തു; രക്ഷാപ്രവർത്തനം തുടരുന്നു; ജാഗ്രതയിൽ കേരളവും
കേരളത്തിൽ ഇനി ഒരു രൂപ പോലും മുടക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് കിറ്റെക്‌സ് ഗ്രൂപ്പ് ചെയർമാൻ സാബു ജേക്കബ്. ബിസിനസിന് ആവശ്യമായ ഭീമമായ തുക തെലങ്കാനയിൽ നിക്ഷേപിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ‘തെലങ്കാന സർക്കാരുമായി ഉടൻ കരാറുണ്ടാക്കും. ആയിരം കോടിയുടെ നിക്ഷേപമായിരിക്കും ആദ്യഘട്ടത്തിൽ നടത്തുക.
Also Read
രണ്ട് വർഷത്തിനുള്ളിൽ പദ്ധതി യാഥാർഥ്യമാകും. തെലങ്കാനയിൽ ജോലി തേടി എത്ര മലയാളികൾ വന്നാലും അവർക്ക് ജോലി നൽകും’- സാബു ജേക്കബ് പറഞ്ഞു. മുഖ്യമന്ത്രിക്ക് തന്നെ ശാസിക്കാനുള്ള അധികാരമുണ്ടെന്നും രാഷ്ട്രീയത്തെ കുറിച്ച് ഇപ്പോൾ പ്രതികരിക്കാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അത്തരമൊരു വേദിയിൽ അതിനെ കുറിച്ച് പ്രതികരിക്കും. കേരളത്തിൽ 15,000ത്തോളം പേർക്ക് തൊഴിൽ നൽകാനായതിൽ അഭിമാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Sorry, there was a YouTube error.