Categories
വാചകമടി കൊണ്ടുമാത്രം കാര്യമില്ല; കേരളത്തിന് നല്‍കേണ്ട ധനസഹായം കേന്ദ്രസര്‍ക്കാര്‍ നല്‍കിയില്ല: മന്ത്രി തോമസ് ഐസക്
കൊവിഡ് രോഗം പൂര്‍ണമായി ഇല്ലാതാകുന്നതു വരെ നിയന്ത്രണങ്ങള്‍ തുടരുമെന്ന് വ്യക്തമാക്കിയ ധനമന്ത്രി, മനുഷ്യരുടെ ജീവനാണ് മുന്‍ഗണനയെന്നും പറഞ്ഞു.
Trending News
സംസ്ഥാന വഖഫ് ബോർഡ് പിരിച്ചു വിട്ട് സർക്കാർ ഉത്തരവ്; ബി.ജെ.പി പിന്തുണയോടെ അധികാരം പിടിച്ച ആന്ധ്രയിൽ സംഭവിക്കുന്നത്..
മാലിന്യ മുക്തം നവകേരളം ജനകീയ കാമ്പയിൻ; കാസറഗോഡ് കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ മെഗാ ശുചീകരണം
ഫിൻജാൽ ചുഴലിക്കാറ്റിനെ തുടർന്നുള്ള മഴക്കെടുതി; 9 മരണം റിപ്പോർട്ട് ചെയ്തു; രക്ഷാപ്രവർത്തനം തുടരുന്നു; ജാഗ്രതയിൽ കേരളവും
കേരളത്തിന് നല്‍കേണ്ട ധനസഹായം കേന്ദ്രസര്‍ക്കാര്‍ നല്‍കിയില്ലെന്നും വാചകമടി കൊണ്ടു മാത്രം കാര്യമില്ലെന്നും സംസ്ഥാന ധനമന്ത്രി തോമസ് ഐസക് കുറ്റപ്പെടുത്തി. വലിയ പലിശയ്ക്ക് വായ്പ വാങ്ങിയാണ് സര്‍ക്കാര്‍ മുന്നോട്ടു പോകുന്നതെന്നും കേരളത്തിന് ലോക്ക് ഡൗണില്‍ കോടികളുടെ വരുമാന നഷ്ടമുണ്ടാക്കുമെന്നും അദ്ദേഹം പറയുന്നു. 50,000 കോടിയോളം രൂപയുടെ വരുമാന നഷ്ടമാണ് സര്‍ക്കാരിന് ഉണ്ടാവുകയെന്നും അദ്ദേഹം പറഞ്ഞു. ഈ മാസം മാത്രം 15,000 കോടിയുടെ വരുമാന നഷ്ടമുണ്ടായി.
Also Read
അതേപോലെ തന്നെ സംസ്ഥാനത്ത് നിലവിലുള്ള ലോക്ക് ഡൗണ്‍ സംവിധാനത്തില്‍ ഇളവുകള്‍ ഉണ്ടാകുമെന്നും കര്‍ശന ഉപാധികളോടെയായിരിക്കും ഇളവുകള്‍ ഉണ്ടായിരിക്കുകയെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്തെ കമ്മ്യൂണിറ്റി കിച്ചണ്‍ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളെ കണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊവിഡ് രോഗം പൂര്‍ണമായി ഇല്ലാതാകുന്നതു വരെ നിയന്ത്രണങ്ങള്‍ തുടരുമെന്ന് വ്യക്തമാക്കിയ ധനമന്ത്രി, മനുഷ്യരുടെ ജീവനാണ് മുന്‍ഗണനയെന്നും പറഞ്ഞു.
രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം കേരളത്തില്‍ കുറഞ്ഞു വരികയാണെന്നും എന്നാല്‍ കുറഞ്ഞാല്‍ പോര, ഇല്ലാതാവണമെന്നും അദ്ദേഹം പറഞ്ഞു. പുറത്തിറങ്ങാന്‍ അനുമതിയുണ്ടായാലും മാസ്ക് നിര്‍ബന്ധമാക്കും.
Sorry, there was a YouTube error.