Categories
കഴിഞ്ഞ കുറേ നാളായി ഒറ്റ അക്കത്തിലായിരുന്ന കൊറോണ കഴിഞ്ഞ ദിവസം പത്തായും ഇന്ന് 26 ആയും വർധിച്ചു; ജനം കൂടുതൽ ജാഗ്രത പാലിക്കണം; മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിലെ പ്രസക്ത ഭാഗങ്ങൾ വായിച്ച് അറിയാം
Trending News
തിരുവനന്തപുരം: കുറച്ചു ദിവസങ്ങളുടെ ആശ്വാസത്തിന് ശേഷം സംസ്ഥാനത്ത് കോവിദഃ രോഗികളുടെ എണ്ണം കൂടി. വ്യാഴാഴ്ച്ച മാത്രം സംസ്ഥാനത്ത് 26 പേര്ക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. നെഗറ്റീവായത് മൂന്ന് പേര്ക്കാണ്. കാസര്കോഡ് -10, മലപ്പുറം 5, പാലക്കാട്, വയനാട്- 3 വീതം, കണ്ണൂര് -2, പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്, ഓരോരുത്തര് എന്നിങ്ങനെയാണ് ഇന്ന് രോഗബാധ. കൊല്ലം- രണ്ട് , കണ്ണൂര്- 1 എന്നിങ്ങനെയാണ് രോഗം നെഗറ്റീവായവരുടെ എണ്ണം. പോസിറ്റീവില് 14 പേര് പുറത്തുനിന്നും വന്നവരാണ്. ഇതില് ഏഴുപേര് വിദേശത്ത് നിന്നും വന്നവരാണ്.
Also Read
ചെന്നെയിൽ നിന്നും 2 പേര്, മുംബൈ- 4 ബാംഗ്ലൂര്- 1 എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനത്തുനിന്നും എത്തിയ രോഗബാധിതരുടെ കണക്ക്. സമ്പർക്കം മൂലമാണ് 11 പേര്ക്ക് രോഗം പടർന്നത്. കാസര്കോട് ഏഴ്, വയനാട് 3, പാലക്കാട് ഒരാള് എന്നിങ്ങനെയാണ് സമ്പർക്കം മൂലം രോഗം പടർന്നവരുടെ കണക്ക്. ഇന്ന് രോഗം ബാധിച്ചവരില് 2 ആരോഗ്യപ്രവര്ത്തകര് കാസര്കോഡും, വയനാട് ഒരു പൊലീസുകാരനുമുണ്ട്. കഴിഞ്ഞ കുറേ നാളായി ഒറ്റ അക്കത്തിലായിരുന്നെങ്കില് ഇന്നലെ അത് പത്ത് കേസുകളായി. ഇന്ന് വീണ്ടും വർധിച്ചു ഇത് ഗൗരവ പൂർവ്വം കൈകാര്യം ചെയ്യേണ്ടതാണെന്നും ജനങ്ങൾ പൂർണ്ണ സഹകരണം ഉറപ്പ് വരുത്തണമെന്നും മുഖ്യ മന്ത്രി പറഞ്ഞു.
നാം നേരിടുന്ന വിപത്തിൻ്റെ സൂചനയാണ് വ്യക്തമാക്കുന്നത്. ഈ പ്രതിസന്ധി അഭിനുഖീകരിക്കാനും മറികടക്കാനും കഴിയുമെന്ന ആത്മവിശ്വാസം തന്നെയാണ് നമുക്കുള്ളത്. ജനങ്ങളും സർക്കാർ സംവിധാനവും എല്ലാ കരുത്തും ഉപയോഗിച്ച് ഇതിനെ അതിജീവിക്കുക തന്നെ ചെയ്യും. 560 പേര്ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇതില് 64 പേര് ഇപ്പോള് ചികിത്സയിലാണ്. 36,910 പേരാണ് നിരീക്ഷണത്തിലുള്ളത്. 36,362 പേര് വീടുകളിലും 548 പേര് ആശുപത്രികളിലുമാണ്.
ഇന്ന് 174 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ 40,692 സാമ്ബിളുകളാണ് പരിശോധനയ്ക്കയച്ചത്. 39,619 എണ്ണം രോഗബാധയില്ലാ എന്ന് ഉറപ്പാക്കി. സെന്റിനല് സര്വയലന്സിൻ്റെ ഭാഗമായി മുന്ഗണനാ വിഭാഗത്തിൽ പെട്ട 4347 പേരുടെ സാമ്ബിളുകള് ശേഖരിച്ചതില് 4249 നെഗറ്റീവായി. ഹോട്സ്പോട്ടുകളുടെ എണ്ണം15 ആയി എന്നും മുഖ്യമന്ത്രി പറഞ്ഞു.
Sorry, there was a YouTube error.