Categories
health local news news

രണ്ട് പേർക്ക് സമ്പർക്കത്തിലൂടെ കൊറോണ പടർന്നു; വിദേശത്ത് നിന്നും വന്ന ഒരാൾക്കും കോവിഡ്; കാസർകോടിന് ആശ്വാസം; കൂടുതൽ വിവരം ഇങ്ങനെ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മൂന്ന് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം 378 ആയി. കൊവിഡ് അവലോകന യോഗത്തിന് ശേഷം നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് മുഖ്യമന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്.

കണ്ണൂര്‍ രണ്ട്, പാലക്കാട് ഒരാള്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ വിദേശത്ത് നിന്നു വന്നയാളാണ്. രണ്ട് പേര്‍ക്ക് സമ്പർക്കം വഴിയാണ് രോഗം പടർന്നത്.

കേരളത്തിന് ഇന്നും ആശ്വാസ ദിനമാണ്. 19 പേര്‍ക്കാണ് ഇന്ന് രോഗം ഭേദമായത്. കാസര്‍കോട് 12 പേർക്കും, പത്തനംതിട്ടയിൽ മൂന്ന് ആളുകൾക്കും, തൃശ്ശൂര്‍ ജില്ലയിൽ മൂന്ന് പേർക്കും, കണ്ണൂര്‍ ഒരാള്‍ക്കുമാണ് രോഗം ഭേദമായത്. നിലവില്‍ 178 പേരാണ് ചികിത്സയിലുള്ളത്. കാസർകോട് ഇന്ന് ആർക്കും കോവിഡ് സ്ഥിരീകരിക്കാത്തതും വലിയ ആശ്വാസം പകരുന്നു.

സംസ്ഥാനത്ത് ആകെ 112183 പേര്‍ നിരീക്ഷണത്തിലുണ്ട്. ഇതില്‍ 111468 പേര്‍ വീട്ടിലും 715 പേര്‍ ആശുപത്രിയിലുമാണ്. 86 പേരെയാണ് ഇന്ന് മാത്രം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 15683 സാംബിളുകള്‍ പരിശോധനയ്ക്ക് അയച്ചു. ഇതില്‍ 14829 എണ്ണവും നെഗറ്റീവായി എന്നും മുഖ്യമന്ത്രി പറഞ്ഞു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest