Categories
നാളെ കേരള ബഡ്ജറ്റ് : പ്രതീക്ഷകളും വെല്ലുവിളികളും എന്തൊക്കെ എന്ന് നോക്കാം
ഭൂമിയുടെ ക്രയ-വിക്രയങ്ങള്‍ ഇപ്പോള്‍ മന്ദഗതിയിലാണ്. സ്റ്റാമ്പ് ഡ്യൂട്ടി രജിസ്ട്രേഷനില്‍ നിന്നുള്ള വരുമാനവും ഇടിഞ്ഞിരിക്കുന്നു.
Trending News
സംസ്ഥാന വഖഫ് ബോർഡ് പിരിച്ചു വിട്ട് സർക്കാർ ഉത്തരവ്; ബി.ജെ.പി പിന്തുണയോടെ അധികാരം പിടിച്ച ആന്ധ്രയിൽ സംഭവിക്കുന്നത്..
മാലിന്യ മുക്തം നവകേരളം ജനകീയ കാമ്പയിൻ; കാസറഗോഡ് കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ മെഗാ ശുചീകരണം
ഫിൻജാൽ ചുഴലിക്കാറ്റിനെ തുടർന്നുള്ള മഴക്കെടുതി; 9 മരണം റിപ്പോർട്ട് ചെയ്തു; രക്ഷാപ്രവർത്തനം തുടരുന്നു; ജാഗ്രതയിൽ കേരളവും
ഒന്നാം പിണറായി സര്‍ക്കാരില്‍ തോമസ് ഐസക്ക് അവതരിപ്പിച്ച ബജറ്റുകളുടെ തുടര്‍ച്ചയായിരിക്കും അവതരിപ്പിക്കാനിരിക്കുന്ന പുതുക്കിയ ബജറ്റെന്ന് മന്ത്രി കെ.എന്‍ ബാലഗോപാല്‍ തന്നെ സൂചന നല്‍കിക്കഴിഞ്ഞു.
Also Read
പ്രധാന വെല്ലുവിളികള്‍:
കൊവിഡ് പ്രതിസന്ധിയില്‍ ഇന്ധന ഉപഭോഗം കുറഞ്ഞതും, മദ്യത്തില്‍ നിന്നുള്ള വരുമാനം നിലച്ചതും റവന്യു വരുമാനത്തില്‍ വന്‍ ഇടിവ് വരുത്തിയിട്ടുണ്ട്. 1000 കോടി രൂപയാണ് ലോക്ഡൗണില്‍ മദ്യത്തില്‍ നിന്നുള്ള ഒരു മാസത്തെ വരുമാന നഷ്ടം. കൊവിഡ് പ്രതിരോധ വാക്സിന് സൗജന്യമായി നല്‍കാനായി ആയിരം കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഇതിനായി ഒരു ഭാഗം ബജറ്റില്‍ നീക്കിവയ്ക്കേണ്ടി വരും.
പിണറായി സര്‍ക്കാരില്‍ തന്നെയുള്ള ധൂര്‍ത്താണ് മറ്റൊരു വെല്ലുവിളി. സത്യപ്രതിജ്ഞാ ചടങ്ങിനു തന്നെ കോടികള്‍ ധൂര്‍ത്തടിച്ചിരുന്നു. തൊഴിലില്ലായ്മയും കേരളത്തെ അലട്ടുന്ന പ്രധാന പ്രശ്നമാണ്. ദേശീയ ശരാശരിയെക്കാള്‍ രണ്ടു മടങ്ങ് കൂടുതലാണ് കേരളത്തിലെ തൊഴിലില്ലായ്മ നിരക്ക്. യുവാക്കളുമായി താരതമ്യം ചെയ്യുമ്പോള്‍ തൊഴിലവസരങ്ങളിലെ വനിതാ പ്രാതിനിധ്യം വളരെ കുറവാണ്. ഇരുപത് ശതമാനത്തിന് താഴെയാണ് കേരളത്തിലെ തൊഴിലിടങ്ങളിലെ വനിതാ പ്രാതിനിധ്യം. ഇതിനായുള്ള ഉത്തേജന പാക്കേജുകള്‍ കഴിഞ്ഞ ബജറ്റിലും ഉള്‍പ്പെടുത്തിയിരുന്നതാണ്. അത് ഇക്കുറിയും ആവര്‍ത്തിച്ചേക്കും.
ഭൂമിയുടെ ക്രയ-വിക്രയങ്ങള്‍ ഇപ്പോള്‍ മന്ദഗതിയിലാണ്. സ്റ്റാമ്പ് ഡ്യൂട്ടി രജിസ്ട്രേഷനില്‍ നിന്നുള്ള വരുമാനവും ഇടിഞ്ഞിരിക്കുന്നു. കൂടാതെ മോട്ടോര്‍ വാഹന നികുതിയിലും കുറവുണ്ട്. കേന്ദ്ര സര്‍ക്കാര്‍ ജി.എസ്.ടി യില്‍ നിന്നുള്ള വരുമാന നഷ്ടം നികത്താനായി നല്കി വരുന്ന ഗ്രാന്റും ഈ സാമ്പത്തിക വര്‍ഷത്തോടെ അവസാനിക്കും. ഗ്രാന്റ് തുടര്‍ വര്‍ഷങ്ങളിലും കിട്ടിയില്ലെങ്കില്‍ കേരളത്തിന്റെ ധനസ്ഥിതി ഞെരുങ്ങുമെന്നുറപ്പാണ്.
കേരളത്തിന്റെ പ്രതീക്ഷകള്‍ :
നടപ്പു സാമ്പത്തിക വര്‍ഷാവസാനം വരെ ജി.എസ്.ടി വരുമാന നഷ്ടം നികത്താനായി കേന്ദ്ര സര്‍ക്കാര്‍ നല്കി വരുന്ന ഗ്രാന്റ് ലഭിക്കും. കേരളത്തിന്റെ ജി.എസ്.ടി വരുമാനത്തിന്റെയും തനതായ റവന്യു വരുമാനത്തിന്റെയും വ്യത്യാസം കണക്കാക്കിയാണ് ഗ്രാന്റ് ലഭിച്ചു വരുന്നത്. 2015-16 സാമ്പത്തിക വര്‍ഷം ലഭിച്ച റവന്യു വരുമാനത്തിന്റെ 14% അധികം ചേര്‍ത്താണ് ഈ തുക നിശ്ചയിച്ചിട്ടുള്ളത്. അടുത്ത വര്‍ഷം വരെ ഇതു പ്രതീക്ഷിക്കാം.
ഭരണഘടനയുടെ 101 മത് ഭേദഗതി പ്രകാരമാണ് ജി.എസ്.ടി വരുമാന നഷ്ടം നികത്താനായി അഞ്ചു വര്‍ഷത്തേക്ക് നിര്‍ബന്ധമായും ഗ്രാന്റ് നല്കാന് ജി.എസ്.ടി കൗണ്‍സില്‍ തീരുമാനിച്ചത്. 2021 – 22 സാമ്പത്തിക വര്‍ഷത്തോടെ ഇതു തീരും. മറ്റു സംസ്ഥാനങ്ങളുമായി ചേര്‍ന്നുകൊണ്ട് ഗ്രാന്റ് തുക വരുന്ന അഞ്ചു വര്‍ഷത്തേക്കു കൂടി നീട്ടി നല്‍കാനുള്ള ശ്രമങ്ങക്ക് കേരളം തുടക്കമിട്ടിരുന്നു. ഇതിന് നിയമ ഭേദഗതി വേണ്ടി വരും.
ഇ – ഗവേര്‍ണന്‍സ് സേവനങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും, കാര്യക്ഷമത കൂട്ടുകയും ചെയ്യുകയാണ് മറ്റൊരു മാര്‍ഗം. ഓണ്‍ലൈന്‍ സേവനങ്ങള്‍ കൃത്യമായി നിരീക്ഷിച്ച്, വിവര ക്രോഡീകരണം കൃത്യമായ ഇടവേളകളില്‍ നടത്തേണ്ടി വരും. നികുതിയേതര വരുമാനം കൂട്ടുകയാണ് മറ്റൊരു മാര്‍ഗം. ലോട്ടറി മേഖലയില്‍ നിന്നാണ് ഇത് പ്രധാനമായും ലഭിച്ചു വരുന്നത്. ലോക്ഡൗണിനു ശേഷം ഈ മേഖല ഉണര്‍ന്നു വരുമെന്നത് പ്രതീക്ഷ നല്കുന്നു.
വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ഫീസ് വര്‍ദ്ധിപ്പിക്കുക എന്നതാണ് മറ്റൊരു മാര്‍ഗം. സബ്സിഡി നല്‍കുന്നതിന് ഇതിനായി മുന്‍ഗണനാക്രമം നിശ്ചയിക്കേണ്ടി വരും. മികച്ച സേവനം ലഭ്യമാക്കി അതിനായുള്ള ചെലവു കൂടി കണ്ടെത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. മദ്യത്തിന് കൊവിഡ് സെസ് ഏര്‍പ്പെടുത്തിയേക്കും. മോട്ടോര്‍ വാഹന നികുതി, കെട്ടിട – ഭൂനികുതി, മദ്യം, പെട്രോള്‍ നികുതി എന്നിവ വര്‍ദ്ധിപ്പിക്കാന്‍ സാധ്യതയുണ്ട്. ഭൂമിയുടെ ന്യായവിലയിലും 10% വരെയുള്ള വര്‍ദ്ധനവ് പ്രതീക്ഷിക്കാം.
Sorry, there was a YouTube error.