Categories
news

കേരള ബാങ്കിൻ്റെ മാതൃക മറ്റ് ബാങ്കുകളും പിന്തുടരണം; വായ്പകൾ മുഴുവനായും എഴുതിതള്ളണം; വൈസ് പ്രസിഡന്റ് എം.കെ കണ്ണന്‍

കല്‍പ്പറ്റ(വയനാട്): ദുരന്തമേഖലയിലെ ആളുകളുടെ വായ്പ എഴുതി തള്ളുമെന്ന് കേരള ബാങ്ക് വൈസ് പ്രസിഡന്റ് എം കെ കണ്ണന്‍. നിലവിൽ എഴുതിത്തള്ളിയത് 6 പേരുടെ വായ്‌പയാണ്. മറ്റുള്ള വിവരങ്ങൾ പരിശോധിച്ചു വരികയാണ്. ദുരിതബാധിതരായ ആളുകളുടെ വായ്‌പ തീർച്ചയായും എഴുതിത്തള്ളും. ചൂരല്‍മല ബ്രാഞ്ചില്‍ നിന്ന് ആകെ നല്‍കിയ വായ്പ 55 ലക്ഷമാണ്. അതില്‍ ഒരു ഭാഗമാണ് ഇപ്പോള്‍ എഴുതിത്തള്ളിട്ടുള്ളത്. തുടര്‍ പരിശോധനക്ക് ശേഷം കൂടുതല്‍ പേരുടെ വായ്പ എഴുതിത്തള്ളാനാകും. ഞങ്ങൾ സ്വീകരിച്ച നടപടി ദുരിതബാധിതർക്ക് വലിയ അഷ്വവാസം നൽകും. ഈ മാതൃക മറ്റ് ബാങ്കുകളും പിന്തുടരണം, എം.കെ കണ്ണന്‍ പറഞ്ഞു. കോര്‍പ്പറേറ്റുകളുടെ കോടിക്കണക്കിന് രൂപയാണ് ബാങ്കുകള്‍ എഴുതിത്തള്ളുന്നത്. സമാനതകളില്ലാത്ത ദുരന്തത്തില്‍ പെട്ടവരുടെ വായ്പ എഴുതിത്തള്ളാന്‍ ബാങ്കുകള്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

0Shares

Leave a Reply

Your email address will not be published. Required fields are marked *