Trending News
സംസ്ഥാന വഖഫ് ബോർഡ് പിരിച്ചു വിട്ട് സർക്കാർ ഉത്തരവ്; ബി.ജെ.പി പിന്തുണയോടെ അധികാരം പിടിച്ച ആന്ധ്രയിൽ സംഭവിക്കുന്നത്..
മാലിന്യ മുക്തം നവകേരളം ജനകീയ കാമ്പയിൻ; കാസറഗോഡ് കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ മെഗാ ശുചീകരണം
ഫിൻജാൽ ചുഴലിക്കാറ്റിനെ തുടർന്നുള്ള മഴക്കെടുതി; 9 മരണം റിപ്പോർട്ട് ചെയ്തു; രക്ഷാപ്രവർത്തനം തുടരുന്നു; ജാഗ്രതയിൽ കേരളവും
തിരുവനന്തപുരം: കേരള ഭരണസര്‍വീസ് ആദ്യബാച്ച് തിരഞ്ഞെടുപ്പിനുള്ള പ്രാഥമിക പരീക്ഷ 1535 കേന്ദ്രങ്ങളിലായി ശനിയാഴ്ച നടക്കും. 3,85,000 പേര് ഇതിനകം അഡ്മിഷന് ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്തെടുത്തു. മൂന്നുകാറ്റഗറികളിലായി 5.76 ലക്ഷം അപേക്ഷകള്‍ ലഭിച്ചതില്‍ 4,00,014 പേര് പരീക്ഷയെഴുതുമെന്ന് അറിയിച്ചിരുന്നു.
Also Read
പ്രാഥമിക പരീക്ഷയ്ക്ക് രണ്ടുപേപ്പറുകളാണ്. ആദ്യപേപ്പറിൻ്റെ പരീക്ഷാ രാവിലെ 10-നും രണ്ടാം പേപ്പറിൻ്റെത് ഉച്ചയ്ക്ക് 1.30-നും ആരംഭിക്കും. ഈ സമയത്തിനുമുമ്പ് ഉദ്യോഗാര്‍ഥികള്‍ പരീക്ഷാഹാളില്‍ പ്രവേശിക്കണം. വൈകിയെത്തുന്നവരെ പ്രവേശിപ്പിക്കരുതെന്ന് പി.എസ്.സി. കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അഡ്മിഷന് ടിക്കറ്റ്, തിരിച്ചറിയല്‍ രേഖയുടെ അസല്‍, ബോള്‍പോയിന്റ് പേന എന്നിവ മാത്രമേ പരീക്ഷാഹാളില്‍ അനുവദിക്കൂ.
മൊബൈല്‍ഫോണ്‍, വാച്ച്, പഴ്സ് ഉള്‍പ്പെടെയുള്ള മറ്റ് വസ്തുക്കള്‍ പരീക്ഷാകേന്ദ്രത്തിലെ ക്ലോക്ക്റൂമില്‍ സൂക്ഷിക്കണം. ഉദ്യോഗാര്‍ഥിയെ മാത്രമേ പരീക്ഷാകേന്ദ്ര വളപ്പിനുള്ളില്‍ പ്രവേശിപ്പിക്കൂ. വ്യക്തമായ കാരണമില്ലാതെ പരീക്ഷയെഴുതാതിരിക്കുന്നത് കുറ്റകരമാണെന്ന് പി.എസ്.സി. അറിയിച്ചിട്ടുണ്ട്.
ഒ.എം.ആര് ടെസ്റ്റിനെത്തുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് പി.എസ്.സി അംഗീകരിച്ചിട്ടുള്ള തിരിച്ചറിയല്‍ രേഖകള്‍
- തിരഞ്ഞെടുപ്പ് കമ്മീഷന് സമ്മതിദായകര്‍ക്ക് നല്കുന്ന തിരിച്ചറിയല്‍ കാര്‍ഡ്
- ഡ്രൈവിങ് ലൈസന്‍സ്
- പാസ്പോര്‍ട്ട്
- ഭിന്ന ശേഷിക്കാര്‍ക്ക് സാമൂഹ്യക്ഷേമവകുപ്പ് നല്കുന്ന തിരിച്ചറിയല്‍ കാര്‍ഡ്
- ദേശസാത്കൃത ബാങ്കുകള്‍ നല്കുന്ന ഫോട്ടോ പതിച്ച പാസ്ബുക്ക്
- പാന്‍ കാര്‍ഡ്
- സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ബന്ധപ്പെട്ട വകുപ്പുകള്‍ നല്കുന്ന തിരിച്ചറിയല്‍ കാര്‍ഡ്
- വിമുക്ത ഭടന്മാര്ക്ക് ജില്ലാ സൈനികക്ഷേമ ഓഫീസര്‍ നല്കുന്ന വിടുതല്‍ സര്‍ട്ടിഫിക്കറ്റ്/ തിരിച്ചറിയല്‍ കാര്‍ഡ്
- മോട്ടോര്‍ വാഹന വകുപ്പ് നല്കുന്ന കണ്ടക്ടര്‍ ലൈസന്‍സ്
- സഹകരണ/ ഷെഡ്യൂള്‍ഡ് ബാങ്കുകള്‍ നല്കുന്ന ഫോട്ടോ പതിച്ച പാസ്ബുക്ക്
- സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങള്‍ നല്കുന്ന ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ്
- കേരളത്തിലെ സര്‍വകലാശാലകള്‍ തൊഴിലാളികള്‍ക്ക് നല്കുന്ന ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ്
- ഭിന്നശേഷിക്കാര്‍ക്ക് മെഡിക്കല്‍ ബോര്‍ഡ് നല്കുന്ന ഫോട്ടോപതിച്ച മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്
- അഭിഭാഷകര്‍ക്ക് ബാര്‍കൗണ്‍സില്‍ നല്കുന്ന ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ്
- ആധാര്‍ കാര്‍ഡ്
- പി.എസ്.സിയുടെ ഒറ്റത്തവണ വെരിഫിക്കേഷന് സര്‍ട്ടിഫിക്കറ്റ്
പ്രാഥമിക പരീക്ഷയുടെ ഫലം ഒരു മാസത്തിനകം പ്രസിദ്ധീകരിക്കും. നിശ്ചിതമാര്‍ക്ക് നേടുന്നവര്‍ക്ക് വിവരണാത്മക രീതിയില്‍ മുഖ്യപരീക്ഷ നടത്തും. ഇത് ജൂണിലോ ജൂലായിലോ ആയിരിക്കും. സെപ്റ്റംബര്‍-ഒക്ടോബറില്‍ അഭിമുഖം നടത്തി നവംബര്‍ ഒന്നിന് റാങ്ക്പട്ടിക പ്രസിദ്ധീകരിക്കാനാണ് ലക്ഷ്യം. ഐ.എ.എസിന്റെ സംസ്ഥാന ക്വാട്ടയില്‍ കെ.എ.എസിലെ സേവനകാലത്തിൻ്റെ അടിസ്ഥാനത്തില്‍ പ്രവേശനം ലഭിക്കും.
Sorry, there was a YouTube error.