Categories
കേരളത്തിൽ 42 പോലീസുകാര്‍ ഹോം ക്വാറന്റൈനില്‍; ഇവർ തിരുവനന്തപുരം വിമാനത്താവളത്തിലും റെയില്‍വേ സ്റ്റേഷനിലും ഡ്യൂട്ടിയിലുണ്ടായിരുന്നവർ
തിരുവനന്തപുരം വിമാനത്താവളത്തിലിറങ്ങിയ മലപ്പുറം സ്വദേശിക്ക് കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് പോലീസുകാരെ നിരീക്ഷണത്തിലാക്കിയിരിക്കുന്നത്.
Trending News


തിരുവനന്തപുരത്ത് പോലീസുകാരും വീട്ടില്‍ നിരീക്ഷണത്തില്‍. 42 പേരാണ് ഹോം ക്വാറന്റൈനിലുള്ളത്. തിരുവനന്തപുരം വിമാനത്താവളത്തിലും റെയില്‍വേ സ്റ്റേഷനിലും ഡ്യൂട്ടിയിലുണ്ടായിരുന്നവരാണ് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. തിരുവനന്തപുരം വിമാനത്താവളത്തിലിറങ്ങിയ മലപ്പുറം സ്വദേശിക്ക് കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് പോലീസുകാരെ നിരീക്ഷണത്തിലാക്കിയിരിക്കുന്നത്.
Also Read

ഇയാളെ നേരെ ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചിരുന്നു. പിന്നീടാണ് കൊറോണ സ്ഥിരീകരിച്ചത്. തിരുവനന്തപുരത്ത് ആറ് പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഇതില്‍ മൂന്നു പേര്‍ക്ക് രോഗം ഭേദമായി. വെള്ളനാട് സ്വദേശിയുടേയും, ശ്രീ ചിത്ര ആശുപത്രിയിലെ ഡോക്ടറുടേയും, ഇറ്റലിക്കാരന്‍റെയും രോഗമാണ് ഭേദമായത്.

Sorry, there was a YouTube error.