Categories
ശുചിത്വ സുന്ദര കയ്യൂർ ടൗൺ ഉദ്ഘാടനം ചെയ്തു
Trending News
സമസ്തയിൽ ഭിന്നതയോ.? മുശാവറ യോഗത്തില്‍ എതിർശബ്ദം ഉയർന്നതോടെ അദ്ധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഇറങ്ങിപ്പോയി
മൂന്ന് പഞ്ചായത്തുകളിൽ ഇടതിന് ഭരണം നഷ്ടമായി; യു.ഡി.എഫിന് അട്ടിമറി ജയം; ഭരണ വിരുദ്ധ വികാരം.?
ഫ്ലെക്സ് ബോർഡുകൾ നിരത്തുകളിൽ വീണ്ടും ഇടം പിടിക്കുന്നു; സർക്കാർ എന്ത് ചെയ്യുന്നു.? ഹൈക്കോടതിയുടെ വിമർശനം; അറിയാം..
കയ്യൂർ(കാസറഗോഡ്): ചെമ്പ്രകാനം, ചെറുവത്തൂർ റോഡുകളുടെ സംഗമ ജംഗ്ഷനും ചീമേനി, ചായ്യോത്ത് റോഡുകളുടെ സംഗമ ജംഗ്ഷനും ഉൾപ്പെട്ട കയ്യൂർ ടൗൺ ജനകീയമായി മാലിന്യ മുക്തമാക്കി സൗന്ദര്യവല്ക്കരിച്ചു. ശുചിത്വ സുന്ദര കയ്യൂർ ടൗണിൻ്റെ ഉദ്ഘാടനം ബഹു: തൃക്കരിപ്പൂർ MLA ശ്രീ എം രാജഗോപാലൻ നിർവ്വഹിച്ചു. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എം ശാന്ത അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ കെ ശകുന്തള , പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ എ ജി അജിത് കുമാർ, പി ശശിധരൻ, സി യശോദ , മെമ്പർമാരായ കെ.ടി ലത, എൻ.വി രാമചന്ദ്രൻ, ശശികല , കെ. ബി വീണ , പി ലീല, കെ.എസ് കുഞ്ഞിരാമൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി.ബി ഷീബ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ പി കുഞ്ഞിക്കണ്ണൻ, ഹരിത കേരളം മിഷൻ റിസോഴ്സ് പേഴ്സൺ പി.വി ദേവരാജൻ മാസ്റ്റർ, ഹെൽത്ത് ഇൻസ്പക്ടർ കെ രാജീവൻ എന്നിവർ ആശംസയർപ്പിച്ചു. ജനപ്രതിനിധികൾ, വ്യാപാരികൾ, ആരോഗ്യ പ്രവർത്തകർ, രാഷ്ട്രീയ പാർട്ടി പ്രവർത്തകർ, GHSS കയ്യൂരിലെ NSS വളണ്ടിയർമാർ, SPC കുട്ടികൾ, സന്നദ്ധ പ്രവർത്തകർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. പഞ്ചായത്ത് സെക്രട്ടറി കെ രമേശൻ സ്വാഗതവും വാർഡ് മെമ്പർ എം പ്രശാന്ത് നന്ദിയും പറഞ്ഞു.
Sorry, there was a YouTube error.