Categories
Gulf Kerala local news

മദർ തെരേസ ഇന്റർനാഷണൽ അവാർഡ് ജേതാവ് ഡോ. മണികണ്ഠൻ മേലത്തിനെ ആദരിച്ചു

ഉദുമ(കാസർകോട്): നാട്യ രത്നം കണ്ണൻ പാട്ടാളി സ്മാരക കഥകളി ട്രസ്റ്റ് പ്രശസ്ത വ്യവസായിയും കലാപരിപോഷകനും സാമൂഹ്യപ്രവർത്തകനുമായ മദർ തെരേസ ഇന്റർനാഷണൽ അവാർഡ് ജേതാവ് ഡോ. മണികണ്ഠൻ മേലത്തിനേ ആദരിച്ചു. ചടങ്ങ് കാസർഗോഡ് MLA എൻ എ നെല്ലിക്കുന്ന് ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ചെയർമാൻ ഡോ. എ എം ശ്രീധരൻ അധ്യക്ഷനായി. ബേക്കൽ പനയാൽ നാലകം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പി.വി.കെ പനയാൽ, നാലപ്പാടം പത്മനാഭൻ, മണികണ്ഠൻ മേലത്ത്, സതീഷ് കുമാർ, ഭാസ്കരൻ ഉദുമ, ഉദയഭാനു, വേണുഗോപാലൻ എന്നിവർ സംസാരിച്ചു. ചടങ്ങിനേ തുടർന്ന് ട്രസ്റ്റ് കുടുംബ സംഗമം നടത്തി.

0Shares

Leave a Reply

Your email address will not be published. Required fields are marked *