Categories
local news news

കാറ്റാടി എ കെ ജി മന്ദിരം ഡിസംബർ 15ന് ഞായറാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും

കാഞ്ഞങ്ങാട്: കാറ്റാടിയിൽ സി.പി.ഐ.എം കാറ്റാടി ഫസ്റ്റ്, സെക്കൻഡ് ബ്രാഞ്ചുകൾക്കും ജനശക്തി കലാവേദിക്കും ഗ്രന്ഥാലയത്തിനും വേണ്ടി പണിത കാറ്റാടി എ.കെ.ജി മന്ദിരത്തിൻ്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഡിസംബർ 15ന് വൈകിട്ട് 3. 30ന് നിർവഹിക്കും. സി.പി.ഐ.എം കാഞ്ഞങ്ങാട് ഏരിയ സെക്രട്ടറി അഡ്വക്കറ്റ് കെ.രാജ് മോഹനൻ അധ്യക്ഷത വഹിക്കും. എ.കെ. ജിയുടെ ഫോട്ടോ മുൻ എം.പി കരുണാകരൻ അനാശ്ചാദനം ചെയ്യും. ഇ.എം.എസ്, നായനാർ, സീതാറാം യെച്ചൂരി, കോടിയേരി ബാലകൃഷ്ണൻ അടക്കമുള്ള നേതാക്കളുടെ ഫോട്ടോ ജില്ലാ സെക്രട്ടറിഎം.വി ബാലകൃഷ്ണൻ മാസ്റ്റർ അനാശ്ചാദനം ചെയ്യും. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ. പി. സതീഷ് ചന്ദ്രൻ സി.എച്ച് കുഞ്ഞമ്പു എം. എൽ. എ, ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ വി.വി രമേശൻ ജില്ലാ കമ്മിറ്റി അംഗങ്ങളായ പി.അപ്പുക്കുട്ടൻ, പി.കെ നിഷാന്ത്, ഏരിയ കമ്മിറ്റി അംഗം എം പൊക്ലൻ, കാഞ്ഞങ്ങാട് നഗരസഭ വൈസ് ചെയർപേഴ്സൺ കെ. വി സുജാത, കൊളവയൽ ലോക്കൽ സെക്രട്ടറി കെ.ഗംഗാധരൻ, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി. ശോഭ കൊളവയൽ ലോക്കൽ കമ്മിറ്റി മെമ്പർ സന്തോഷ് കാറ്റാടി, വിപിൻ കാറ്റാടി കാറ്റാടി സെക്കൻഡ് ബ്രാഞ്ച് സെക്രട്ടറി സുഭാഷ് കാറ്റാടി, ഫസ്റ്റ് ബ്രാഞ്ച് സെക്രട്ടറി എസ്.കെ സുർജിത്, ജനശക്തി കലാവേദി വനിതാവേദി കൺവീനർ പൂമണി ശ്രീധരൻ എന്നിവർ സംസാരിക്കും. നിർമ്മാണ കമ്മിറ്റി ചെയർമാൻ കാറ്റാടി കുമാരൻ സ്വാഗതവും കൺവീനർ സി.എച്ച് ബാബു നന്ദിയും പറയും.

തുടർന്ന് ഏഴുമണിക്ക് ഗസൽ ഗായകൻ അലോഷി പാടും. പരിപാടിയുടെ ഭാഗമായി ഡിസംബർ 22ന് പഴയകാല പ്രവർത്തകരെ ആദരിക്കുന്ന ആദര സമ്മേളനം സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി അംഗവും മുൻ എം.എൽ.എയുമായ പി. ജയരാജൻ ഉദ്ഘാടനം ചെയ്യും. പരിപാടിയിൽ വിപിൻ കാറ്റാടി അധ്യക്ഷത വഹിക്കും. സുഭാഷ് കാറ്റാടി സ്വാഗതവും ടി. മനോജ് കുമാർ നന്ദിയും പറയും. തുടർന്ന് വൈകിട്ട് കാറ്റാടി ജനശക്തി കലാവേദിയുടെ പ്രവർത്തകർ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾ അരങ്ങേറും ഡിസംബർ 29ന് ഉച്ചയ്ക്ക് ഒരു മണിക്ക് സമൂഹസദ്യയും നടക്കും. പരിപാടിയുടെ പ്രചരണാർത്ഥം ഡിസംബർ എട്ടിന് വിളംബര ബൈക്ക് റാലി നടന്നിരുന്നു. ഇന്ന് വൈകുന്നേരം 4 മണിക്ക് കാറ്റാടിയിലെ നൂറുകണക്കിന് പേർ അണിനിരക്കുന്ന ഘോഷയാത്ര അജാനൂർ കടപ്പുറത്ത് നിന്നും ആരംഭിച്ച് കാറ്റാടിയിൽ സമാപിക്കും. വാർത്ത സമ്മേളനത്തിൽ നിർമ്മാണ കമ്മിറ്റി ചെയർമാൻ കാറ്റാടി കുമാരൻ, കൺവീനർ സി.എച്ച്.ബാബു സുഭാഷ് കാറ്റാടി, എസ്. കെ. സുർജിത്, എം. മനോഹരൻ വിപിൻ കാറ്റാടി,സന്തോഷ് കാറ്റാടി, കെ. കുഞ്ഞികൃഷ്ണൻ എന്നിവർ സംബന്ധിച്ചു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest