Categories
local news

തദ്ദേശ അദാലത്ത് നാളെ കാസർകോട് ടൗൺഹാളിൽ; തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് നേതൃത്വം നൽകും

കാസർകോട്: സംസ്ഥാന മന്ത്രിസഭയുടെ മൂന്നാം വാര്‍ഷികത്തിൻ്റെ ഭാഗമായുള്ള 100 ദിന പരിപാടിയില്‍ ഉള്‍പ്പെടുത്തി കാസര്‍കോട് മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ നാളെ (സെപ്തംബര്‍ മൂന്നിന്) രാവിലെ 8.30 മുതല്‍ തദ്ദേശ അദാലത്ത് നടക്കും. തദ്ദേശ സ്വയംഭരണം, എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് നേതൃത്വം നല്‍കും. രാവിലെ 10 ന് നടക്കുന്ന ഉദ്ഘാടനത്തിൽ ജില്ലയിലെ എം.പി, എം.എൽ.എമാർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ജില്ലാ കളക്ടർ ത്രിതല പഞ്ചായത്ത്, നഗരസഭ ജനപ്രതിനിധികൾ പങ്കെടുക്കും. പരാതികളും അപേക്ഷകളും പരിശോധിച്ച് മന്ത്രിയുടെ സാന്നിധ്യത്തില്‍ തീര്‍പ്പാക്കും. എല്‍.എസ്.ജി.ഡി പ്രിന്‍സിപ്പല്‍ സെക്രട്ടറി ഷർമിള മേരി ജോസഫ്, പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ സീറാം സാംബശിവ റാവു അര്‍ബന്‍ ഡയറക്ടര്‍ സൂരജ് ഷാജി റൂറല്‍ ഡയറക്ടര്‍ ദിനേശൻ ചെറുവാട്ട് ചീഫ് എഞ്ചിനീയർ കെ.ജി സന്ദീപ് ചീഫ് ടൗൺപ്ലാനർ ഷിജി ഇ ചന്ദ്രൻ തുടങ്ങി സംസ്ഥാന തല ഉദ്യോഗസ്ഥരും ജില്ലാതല ഉദ്യോഗസ്ഥരും അദാലത്തില്‍ പങ്കെടുക്കും.
ജില്ലയിലെ വിവിധ തദ്ദേശ സ്ഥാപനങ്ങളിലെ, സെക്രട്ടറിമാര്‍, എഞ്ചിനീയര്‍മാര്‍ തുടങ്ങിയവര്‍ അദാലത്തില്‍ പങ്കെടുക്കും. അദാലത്ത് രജിസ്‌ട്രേഷന്‍ കൗണ്ടറില്‍ പുതിയ പരാതികള്‍ സ്വീകരിക്കും. ഇങ്ങനെ സ്വീകരിച്ച പരാതികള്‍ അദാലത്ത് വേദിയില്‍ അദാലത്ത് ഉപസമിതി പരിശോധിക്കും.

ഓണ്‍ലൈനായി ലഭിച്ചത് 666 അപേക്ഷകൾ: പൊതുജനങ്ങള്‍ക്ക് ആഗസ്ത് 29 വരെ ഓൺലൈനിൽ അപേക്ഷ സമര്‍പ്പിക്കാൻ അവസരം നൽകിയിരുന്നു. ഓൺലൈനിൽ 666 അപേക്ഷകളാണ് ഇതുവരെ ലഭിച്ചത്. നിലവില്‍ ലഭിച്ച അപേക്ഷകളില്‍ ബില്‍ഡിംഗ് പെര്‍മിറ്റ് 257 ഉം സിവില്‍ രജിസ്‌ട്രേഷന്‍ 19 പൊതു സൗകര്യങ്ങളും സുരക്ഷയും 179 സ്ഥാപനങ്ങളുടെയും സംവിധാനങ്ങളുടെയും സൗകര്യങ്ങളുടെയും കാര്യക്ഷമത 20, ആസ്തി മാനേജ്മെന്റ് 43 , സുരക്ഷാ പെന്‍ഷന്‍ 29 ഗുണഭോക്തൃ പദ്ധതികള്‍ 35 പ്ലാൻ ഇംപ്ലിമെൻ്റേഷൻ 19 നികുതി- 24 ട്രേഡ് ലൈസൻസ് 17 മാലിന്യ പരിപാലനം – 24 അപേക്ഷകളും പരാതികളുമാണ് ലഭിച്ചത്.

0Shares

Leave a Reply

Your email address will not be published. Required fields are marked *