Categories
നല്ല ആരോഗ്യം വാങ്ങാൻ കഴിയില്ല ; പ്രത്യാശയുള്ള ആധുനിക ചികിത്സാ സൗകര്യങ്ങൾക്ക് വഴിതുറന്ന് കാസർകോട്ടെ ആശുപത്രികൾ
അത്യാധുനിക സൗകര്യങ്ങളോടെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയായി മാറാനൊരുങ്ങുകയാണ് ജില്ലാ ആശുപത്രി.
Trending News
പീതാംബരൻ കുറ്റിക്കോൽ
Also Read
കാസർകോട്: ആധുനിക ചികിത്സാ സൗകര്യങ്ങൾക്ക് വഴിതുറന്ന് കാസർകോട്ടെ ആശുപത്രികൾ. നിലവിലുള്ള മിക്ക സ്വകാര്യ ആശുപത്രികളും സൂപ്പർ സ്പെഷ്യാലിറ്റി ചികിത്സയിലേക്കും നൂതന രോഗ പരിശോധനയിലേക്കും മാറുകയാണ്. എന്‍.എ.ബി.എച്ച് (നാഷണല്‍ അക്രഡിറ്റഡ് ബോര്‍ഡ് ഓഫ് ഹോസ്പിറ്റല്‍) അംഗീകാരമുള്ള ആശുപത്രികളായി ജില്ലയിലെ പ്രധാന ചികിത്സാ കേന്ദ്രങ്ങൾ മാറിയാൽ സാധാരണക്കാർക്ക് കർണാടകയിലെ സ്വകാര്യ ആശുപത്രികളെ തേടേണ്ടി വരില്ല. നൂതന സാങ്കേതിക വിദ്യകൾ വ്യാപകമാകുന്നതോടെ രോഗിക്കും പരിശോധകനും റേഡിയേഷന്‍ കുറയുകയുകയും പരിശോധനയില്‍ നൂറുശതമാനം സൂക്ഷ്മവും കൃത്യതയുമുള്ള ടെസ്റ്റ് ഫലങ്ങൾ ലഭിക്കുകയും ചെയ്യും. ഇത് ചികിത്സയ്ക്ക് ഏറെ മുതൽക്കൂട്ടാവും. കേരളത്തിൽ എയിംസ് ഹോസ്പിറ്റലിൻ്റെ കാത്തിരിപ്പും അസ്ഥാനത്താകില്ല എന്നാണ് പ്രതീക്ഷകൾ.
കിംസ് സൺറൈസ്
കാസർകോട്ടെ പഴയ നഴ്‌സിംഗ് ഹോം കാസർകോട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് (കിംസ്) ആയി വളരുകയും രണ്ടു വർഷം മുമ്പ് ഗൾഫിൽ ഏറെ പ്രശസ്തമായ സൺറൈസ് ഹോസ്പിറ്റലുമായി കൈകോർത്ത് ആധുനിക ചികിത്സാ സംവിധാനങ്ങളിലേക്ക് മാറിക്കൊണ്ടിരിക്കുകയുമാണ്. മനുഷ്യൻ്റെ ഉമിനീരിൽ നിന്നും ഇരുനൂറ്റമ്പതിൽപരം ജനിതക അവസ്ഥകൾ കണ്ടെത്താൻ സഹായിക്കുന്ന എപി ലിമോ ടെസ്റ്റ് മലബാറിൽ ആദ്യമായി ആരംഭിച്ചത് ഈ ആശുപത്രിയിലാണ്.
യുണൈറ്റഡ് ഹോസ്പിറ്റലും മെയ്ത്രയും
കാസർകോട്ടെ യുണൈറ്റഡ് ഹോസ്പിറ്റൽ കോഴിക്കോട് മെയ്ത്രയുമായി സഹകരിച്ചുകൊണ്ട് ഹൃദയരോഗ ചികിത്സയ്ക്ക് ഏറ്റവും നല്ല ജീവൻരക്ഷാ ശുശ്രൂഷ നൽകിവരികയാണ്. അത്യാധുനിക സൗകര്യങ്ങളോടെ ഹൃദ്രോഗ ചികിത്സ ലഭ്യമാക്കി കാത്തിരിപ്പ് ഒഴിവാക്കുകയാണ് കാത്ത് ലാബ് വഴി മെയ്ത്രയിൽ ചെയ്യുന്നത്.
ചൈത്ര മെഡിക്കൽ സെൻ്റെർ
കുട്ടികളുടെയും അമ്മമാരുടെയും ചികിത്സയ്ക്ക് മുൻഗണന നൽകി വിദ്യനഗറിൽ പ്രവർത്തിക്കുന്ന ചൈത്ര മെഡിക്കൽ സെൻ്റെർ ആരോഗ്യ പരിപാലന രംഗത്തെ മാതൃകയാണ്. നവജാത ശിശുക്കളുടെ പരിപാലനത്തിലും ചികിത്സയിലും ജില്ലയിലെ പേരുകേട്ട ആശുപത്രിയാണിത്.
ഫാത്തിമ അരമനയിലും ആംസ്റ്റർ മിംസ് സേവനം
ചികിത്സാ രംഗത്ത് പ്രചാരമുള്ള ആംസ്റ്റർ മിംസ് ആശുപത്രിയിലെ ഡോക്ടർമാരുടെ സേവനം ഉറപ്പാക്കാൻ കാസർകോട്ട് ഫാത്തിമ അരമനയിൽ സെന്റർ ആരംഭിച്ചിട്ടുണ്ട്. രാജ്യത്തെ ഏറ്റവും മികച്ച രോഗീ സൗഹൃദ ആശുപത്രിയ്ക്കുള്ള അവാര്‍ഡ് ഏറ്റുവാങ്ങി ആസ്റ്റര്‍ മിംസ് ഹോസ്പിറ്റല്‍ ഗ്രൂപ്പ്. നിലവാരത്തിലുള്ള നൂതന വൈദ്യചികിത്സ വാഗ്ദാനം ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് മിംസിൻ്റെ പ്രവർത്തനം. ആശുപത്രി സേവനങ്ങള്‍ പ്രദാനം ചെയ്യുന്നവരുടെ ദേശീയ തലത്തിലുള്ള അവാർഡ് ആസ്റ്റര്‍ ഗ്രൂപ്പിന് ലഭിച്ചിരുന്നു.
ഡി.ജി ഷിപ്പിംഗ് അംഗീകാരമുള്ള കെ.എ.എച്ച്.എം
മർച്ചന്റ് നേവി ജീവനക്കാർക്ക് ജോലിയുമായി ബന്ധപ്പെട്ട് വൈദ്യ പരിശോധനയ്ക്ക് ഡി.ജി ഷിപ്പിംഗിൻ്റെ അംഗീകാരം ചെറുവത്തൂരിലെ കെ.എ.എച്ച്.എം ആശുപത്രിക്കുണ്ട്. ഷിപ്പിംഗ് കമ്പനികളുടെ കർശനമായ മെഡിക്കൽ ഫിറ്റ്നസ് പരിശോധന പൂർത്തിയാകുന്നതിന് ജില്ലയിലെ ആദ്യത്തെ കേന്ദ്രമാണ് ഈ ആശുപത്രിയിൽ തുടങ്ങിയത്.
സ്ത്രീ സൗഹൃദ ആശുപത്രികളിൽ കാഞ്ഞങ്ങാട്ടെ ലക്ഷ്മി മേഗൻ, അരിമല ഹോസ്പിറ്റൽ, അത്യാഹിത വിഭാഗത്തിന് മുൻഗണയുള്ള നുള്ളിപ്പാടിയിലെ കെയർ വെൽ, വിദ്യാനഗറിലെ ഇ.കെ നായനാർ മെമ്മോറിയൽ ആശുപത്രി, തളങ്കരയിലെ മാലിക് ദീനാർ ചാരിറ്റി ഹോസ്പിറ്റൽ, ജനാർദ്ദന മെഡിക്കൽ സെന്റർ, കാഞ്ഞങ്ങാട്ടെ മൻസൂർ ആശുപത്രി, കുന്നുമ്മലിലെ ദീപ മെഡിക്കൽ സെന്റർ, മാവുങ്കാലിലെ സഞ്ജീവനി ഹോസ്പിറ്റൽ, ചെറുവത്തൂരിലെ യൂണിറ്റി ഹോസ്പിറ്റൽ തുടങ്ങിയവ ഏറെക്കാലത്തോളം ജില്ലയിൽ ആതുര സേവന രംഗത്ത് പ്രവർത്തിച്ചുവരികയാണ്.
കുറഞ്ഞ ചെലവിൽ നിലവാരമുള്ള ചികിത്സ
ഭാരിച്ച ചികിത്സാ ചെലവുകൾക്ക് മുന്നില്‍ പതറിപ്പോകുന്ന ജില്ലയിലെ കുടുംബങ്ങള്‍ക്ക് എക്കാലത്തും പ്രയോജനകരമാണ് പരിയാരം മെഡിക്കൽ കോളേജും ബദിയടുക്കയിലെ മെഡിക്കൽ കോളേജും മറ്റു സർക്കാർ ആശുപത്രികളും. പി.എച്ച്.സി തലം മുതൽ മെഡിക്കൽ കോളേജുകൾവരെയുള്ള സർക്കാർ ആശുപത്രികളുടെ കാര്യക്ഷമതയും ചികിത്സാ സംവിധാനങ്ങളും കോവിഡ് കാലത്ത് കേരളം കണ്ടതാണ്. ഭൂരിഭാഗവും തദ്ദേശീയരായ നിരവധി ഡോക്ടർമാരാണ് സർക്കാർ ആരോഗ്യ ചികിത്സാ മേഖലയ്ക്ക് കരുത്ത് പകരുന്നതും.
മികവിൻ്റെ സർക്കാരാശുപത്രികൾ
അത്യാധുനിക സൗകര്യങ്ങളോടെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയായി മാറാനൊരുങ്ങുകയാണ് ജില്ലാ ആശുപത്രി. കാസർകോട് ജനറൽ ആശുപത്രിയും വികസന കുതിപ്പിലാണ്. അത്യാധുനിക സൗകര്യത്തോടെ നവീകരിച്ച ശീതികരിച്ച പീഡിയാട്രിക് വാര്‍ഡിൽ നല്ല സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്. കേന്ദ്രീകൃത ഓക്‌സിജന്‍ സംവിധാനം അടക്കമുള്ള സൗകര്യവും ന്യൂബോണ്‍ ഐ.സി.യുവും തയാറായിട്ടുണ്ട്.
കാത്ത് ലാബ്, സി.സി.യു, ലേബര്‍ വാര്‍ഡ്, ലേബര്‍ റൂം നവീകരണം, എന്‍.ഐ.സിയു നവീകരണം, കോവിഡ് ഐ.സി.യു, പുതിയ ഒ.പി ബ്ലോക്ക്, ഐ.സി.യുവിലും ഓപ്പറേഷന്‍ തിയേറ്ററിലും നെഗറ്റീവ് പ്രഷര്‍ സിസ്റ്റം, പുരുഷ മെഡിക്കല്‍ വാര്‍ഡ് കേന്ദ്രീകൃത ഓക്‌സിജന്‍ വിതരണം, ഓപ്പറേഷന്‍ തിയറ്ററിലേക്കുള്ള കേന്ദ്രീകൃത ഓക്‌സിജന്‍ വിതരണം തുടങ്ങിയവ ജില്ലാ ആശുപത്രിയിലെ പൂര്‍ത്തിയായി വരുന്ന ചില പദ്ധതികളാണ്. ജില്ലാ ആശുപത്രിക്ക് സൂപ്പര്‍ സ്പെഷ്യാലിറ്റി സൗകര്യം ഒരുക്കുന്നതിനായുള്ള മാസ്റ്റര്‍ പ്ലാന്‍ തയ്യാറാവുന്നു. മാസ്റ്റര്‍ പ്ലാന്‍ തയാറാകുന്നതോടെ ജില്ലയുടെ ഈ ആതുരാലയം മികവിൻ്റെ കേന്ദ്രമായി മാറും.
മെഡിക്കൽ എത്തിക്‌സിൻ്റെ പൾസ്
ഒരു ഡോക്ടർ സ്വയം പ്രവർത്തിക്കേണ്ട ധാർമ്മിക തത്ത്വങ്ങളെ മെഡിക്കൽ എത്തിക്സ് വിവരിക്കുന്നു. മെഡിക്കൽ നൈതികതയുടെ ആശയം മനസ്സിലാക്കേണ്ടതുണ്ട്, എന്നാൽ നിങ്ങൾ ഒരു വിദഗ്ദ്ധനാകുമെന്ന് പ്രതീക്ഷിക്കുന്നില്ല.”മെഡിക്കൽ എത്തിക്‌സിന്റെ നാല് തൂണുകൾ” എന്നത് ഒരു പ്രത്യേക സാഹചര്യത്തിൽ എടുക്കേണ്ട ഏറ്റവും മികച്ച നടപടിയെ വിശകലനം ചെയ്യുന്നതിനുള്ള ഒരു ചട്ടക്കൂടാണ്. ഈ സമീപനം ഉപയോഗിക്കുന്നതിന്, നിങ്ങളുടെ പ്രവർത്തനങ്ങൾ ഈ സ്തംഭങ്ങളിൽ ഓരോന്നിനും അനുസൃതമാണോ എന്ന് നിങ്ങൾ പരിഗണിക്കണം. മെഡിക്കൽ നൈതികതയുടെ നാല് തൂണുകൾ ഇവയാണ്: ഗുണം (നന്മ ചെയ്യുക), ദുരുപയോഗം ചെയ്യാത്തത് (ഒരു ദോഷവും വരുത്താതിരിക്കാൻ), സ്വയംഭരണം (രോഗിക്ക് അവർക്ക് കഴിയുന്നിടത്ത് സ്വതന്ത്രമായി തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നൽകുന്നു), നീതി (നീതി ഉറപ്പാക്കൽ).
രോഗത്തിന് ചികിത്സ എന്നതിന് പകരം രോഗമില്ലാത്ത, ആരോഗ്യം എന്ന സങ്കല്‍പത്തിലേക്ക് നമ്മുടെ ആരോഗ്യ ചിന്ത ഇനിയും വികസിക്കേണ്ടതുണ്ട്. ജീവിത രീതിയില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തുക എന്നതാണ് ഏറ്റവും പ്രധാനം. ജീവിത രീതിയിലും ഭക്ഷണ ക്രമത്തിലും ആരോഗ്യത്തിനനുസൃതമായ മാറ്റങ്ങളാണ് വരുത്തേണ്ടത്. വിദഗ്ധനായ ഡോക്ടറുടെ നിര്‍ദേശമില്ലാതെ സ്വയം ചികിത്സ അപകടം വരുത്തും. ആസൂത്രണത്തോടെ വേണം ജീവിത രീതിയില്‍ മാറ്റം വരുത്തേണ്ടത്.
Sorry, there was a YouTube error.