Categories
സ്വർണം പശയുടെ രൂപത്തിലാക്കി സോക്‌സിനുള്ളിൽ വെച്ച് കടത്താൻ ശ്രമം; മംഗളൂരു വിമാനത്താവളത്തിൽ കാസർകോട് സ്വദേശി പിടിയിൽ
കാസർകോട് സ്വദേശി പുലിക്കൂർ അബൂബക്കർ സിദ്ദിഖ് മുഹമ്മദാണ് പിടിയിലായത്. 504 ഗ്രാം (63 പവൻ) സ്വർണം ഇയാളിൽ നിന്നും പിടിച്ചെടുത്തു.
Trending News
മംഗളൂരു വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. സ്വർണം സോക്‌സിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച മലയാളി പിടിയിൽ. കാസർകോട് സ്വദേശി പുലിക്കൂർ അബൂബക്കർ സിദ്ദിഖ് മുഹമ്മദാണ് പിടിയിലായത്. 504 ഗ്രാം (63 പവൻ) സ്വർണം ഇയാളിൽ നിന്നും പിടിച്ചെടുത്തു.
Also Read
ഞായറാഴ്ച പുലർച്ചെ ദുബായിൽ നിന്ന് എയർഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് ഇയാൾ എത്തിയത്. തുടർന്ന് നടത്തിയ കസ്റ്റംസ് പരിശോധനയിലാണ് ഇയാൾ പിടിയിലായത്. രാസവസ്തുക്കൾ ചേർത്തു പശ രൂപത്തിലാക്കിയ സ്വർണം പായ്ക്കു ചെയ്ത് സോക്സിന് അകത്ത് പ്രത്യേകം തയാറാക്കിയ അറയിൽ ഒളിപ്പിച്ചാണ് കടത്തിയത്.
കസ്റ്റംസ് ഡപ്യൂട്ടി കമ്മിഷണർ കപിൽ ഗദെയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. ഈ സ്വർണത്തിന് 24.44 ലക്ഷം രൂപ വരും എന്നാണ് വിലയിരുത്തൽ.
Sorry, there was a YouTube error.