Categories
കാസർകോട് ജില്ലാ ആശുപത്രി പഴയ സ്ഥിതിയില്‍ പ്രവര്‍ത്തനമാരംഭി ക്കും; ജില്ലയില്‍ കോവിഡ് പരിശോധന ശക്തമാക്കും
ഡിസംബര്‍ ഒന്നിന് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി പഴയരീതിയില്‍ പ്രവര്‍ത്തനം ആരംഭിക്കാനാണ് പ്രത്യാശിക്കുന്നതെന്നും ഡി. എം. ഒ പറഞ്ഞു.
Trending News
മദ്ഹേ മദീന റബീഹ് കോൺഫ്രൻസ് സെപ്റ്റംബർ 22 ന് അബു ഹൈൽ കെ.എം.സി.സിയിൽ; പോസ്റ്റർ പ്രകാശനം യഹിയ തളങ്കര നിർവഹിച്ചു
“പാങ്ങുള്ള ബജാര് ചേലുള്ള ബജാര്” പ്രാഖ്യാപനത്തിനൊരുങ്ങി കാസര്‍കോട് നഗരസഭ; കച്ചവട സ്ഥാപനങ്ങളുടെ പുറത്ത് അലങ്കാര ചെടികള്‍ സ്ഥാപിച്ച് പരിപാലിക്കാന്‍ വ്യാപാരികൾ മുന്നോട്ട് വരണം
കാസർഗോഡ് വികസന പാക്കേജിൽ ഉൾപ്പെടുത്തി; വെള്ളിക്കോത്ത് സ്കൂളിൽ ഉച്ചഭക്ഷണശാല ഉദ്ഘാടനം ചെയ്തു
കാസർകോട് : ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞു വരുന്നുണ്ടെങ്കിലും സാമ്പിള്‍ പരിശോധന വര്‍ദ്ധിപ്പിക്കുന്നതിന് ജില്ലാതല കോറോണ കോര്‍കമ്മിറ്റി യോഗം തിരുമാനിച്ചു. വ്യാപാര സ്ഥാപനങ്ങളിലെ ഉടമകളും ജീവനക്കാരും പൊതുഗതാഗത സംവിധാനത്തിലെ ഡ്രൈവര്‍മാരും ജീവനക്കാരും പൊതുജനങ്ങളും ആന്റിജന്‍ പരിശോധനയ്ക്ക് വിധേയമായി സംഹകരിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ എ. വി രാംദാസ് പറഞ്ഞു.
Also Read
അതോടൊപ്പം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി കോവിഡ് ആശുപത്രിയാക്കിയതിനെ തുടര്‍ന്ന് ജനങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ മനസ്സിലാക്കി ഉക്കിനടുക്ക മെഡിക്കല്‍ കോളേജ് കോവിഡ് ആശുപത്രിയിലും ടാറ്റാ കോവിഡ് ആശുപത്രിയിലും ആവശ്യമായ സംവിധാനങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ നടപടി ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ഡിസംബര്‍ ഒന്നിന് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി പഴയരീതിയില്‍ പ്രവര്‍ത്തനം ആരംഭിക്കാനാണ് പ്രത്യാശിക്കുന്നതെന്നും ഡി. എം. ഒ പറഞ്ഞു.
Sorry, there was a YouTube error.