Categories
channelrb special education local news news

‘നിങ്ങോന്നെ ബരേണ്ടത്, ഒര്ങ്ങിയിറങ്ങി ബേഗംന്നെ ബന്നര് മക്കളേ…’; കലാപ്രതിഭകളെ വരവേറ്റ് ഇരിയണ്ണി ഗ്രാമം, കാസർകോട് ഉപജില്ലാ സ്‌കൂൾ കലോത്സവത്തിന് അരങ്ങുണർന്നു

ഉപജില്ലാ സ്‌കൂൾ കലോത്സവം 13 വേദികളിലായാണ് നടക്കുന്നത്

വാർത്തകൾക്ക്: https://chat.whatsapp.com/G0DqczUisfs4oeFdWdiLSX

പീതാംബരൻ കുറ്റിക്കോൽ

ഇരിയണ്ണി / കാസർകോട്: ‘ഒരുങ്ങിയിറങ്ങി ബേഗംന്ന് ബന്നര് മക്കളേ…’ കാസര്‍കോട് ഉപജില്ലാ സ്‌കൂൾ കലോത്സവം സ്റ്റേജ് മത്സരങ്ങള്‍ക്ക് ഇരിയണ്ണി സ്‌കൂളിൽ അരങ്ങുണർന്നു. കലാപ്രതിഭകളെ വരവേറ്റ്, നിബിഡ വനങ്ങളാൽ ചുറ്റപ്പെട്ട ഹരിതാഭമായ ഇരിയണ്ണി ഗ്രാമം.

ഐതിഹാസിക പന്തിഭോജന സമരത്തിൻ്റെ ചരിത്രമുറങ്ങുന്ന മണ്ണ്. സ്‌നേഹത്തോടെ മാടിവിളിക്കുകയാണ് കലയുടെ നൂപുര ധ്വനികളെ… നൃത്ത- താള- ലാസ്യ ഭാവങ്ങളുടെ കലാ സുകൃതങ്ങളെ… മേളയെ വരവേൽക്കുന്നതിന് ദിവസങ്ങളായി ഇരിയണ്ണി നാടാകെ അണിഞ്ഞൊരുങ്ങി നിൽക്കുകയാണ്.

62-മത് സംസ്ഥാന കേരള സ്‌കൂള്‍ കലോത്സവത്തിന് മുന്നോടിയായുള്ള മത്സരങ്ങളാണ് നവംബർ 13 മുതല്‍ 15 വരെ ഇരിയണ്ണി ഗവൺമെണ്ട് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളിൽ നടക്കുന്നത്. 120 സ്‌കൂളുകളില്‍ നിന്നും 5800 മത്സരാർത്ഥികൾ 284 ഇനങ്ങളിലായി മത്സരത്തിൽ മാറ്റുരയ്ക്കും.

ഉപജില്ലാ സ്‌കൂൾ കലോത്സവം 13 വേദികളിലായാണ് നടക്കുന്നത്. മേള വിജയിപ്പിക്കുന്നതിനായി സ്വാഗതസംഘം കമ്മിറ്റിയും 13 ഉപ കമ്മിറ്റികളും സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. പൂര്‍ണ്ണമായും ഗ്രീന്‍ പ്രോട്ടോകോള്‍ പാലിച്ചാണ് സ്‌കൂള്‍ കലോത്സവം നടക്കുന്നത്.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest