Categories
articles Kerala local news

സത്യസന്ധതയും ആത്മാര്‍ഥതയും നിലനിര്‍ത്തണം; മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി; കെ.എം.അഹ്‌മദ് അവാര്‍ഡ് വിതരണം നടന്നു

കാസര്‍കോട്: മാധ്യമപ്രവര്‍ത്തകര്‍ സത്യസന്ധതയും ആത്മാര്‍ഥതയും നിലനിര്‍ത്തി പ്രവര്‍ത്തിക്കണമെന്ന് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പറഞ്ഞു. കാസര്‍കോട് പ്രസ് ക്ലബിൻ്റെ കെ.എം.അഹ്‌മദ് അവാര്‍ഡ് വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാധ്യമരംഗത്തിൻ്റെ പവിത്രത കാത്തുസൂക്ഷിച്ചു കൊണ്ടാവണം ആധുനികതയുടെ കാലത്ത് പത്രപ്രവര്‍ത്തനം നടത്തേണ്ടത്. മാധ്യമപ്രവര്‍ത്തകര്‍ക്ക് ആത്മബോധമുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. മലയാള മനോരമ ഫോട്ടോഗ്രാഫര്‍ ജിതിന്‍ ജോയല്‍ ഹാരിം അവാര്‍ഡ് തുകയും ഫലകവും മന്ത്രിയില്‍ നിന്ന് ഏറ്റുവാങ്ങി. പ്രസ്‌ക്ലബ് പ്രസിഡന്റ് സിജു കണ്ണന്‍ അധ്യക്ഷനായി. എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ. അനുസ്മരണ പ്രഭാഷണം നടത്തി. പ്രദീപ് നാരായണന്‍, ടി.എ.ഷാഫി, വി.വി.പ്രഭാകരന്‍, നഹാസ് പി. മുഹമ്മദ്, രവീന്ദ്രന്‍ രാവണീശ്വരം, സുരേന്ദ്രന്‍ മടിക്കൈ, പുരുഷോത്തമ പെര്‍ള എന്നിവര്‍ സംസാരിച്ചു.

0Shares

Leave a Reply

Your email address will not be published. Required fields are marked *