Categories
തൊഴിലാളികൾക്ക് സൗജന്യ കിറ്റ്; തൊഴിലാളി സ്നേഹം ലോക്ക് ഡൗൺ കാലത്ത് മാതൃകയാക്കി ഒരു ഹോട്ടൽ ഉടമ
Trending News
കാസർകോട്: ലോക്ക് ഡൗണിനെ തുടർന്ന് ഹോട്ടൽ പ്രവർത്തനം നിർത്തിവച്ചതോടെ അരക്ഷിതാവസ്ഥയിലായ തൊഴിലാളികളുടെ കുടുംബങ്ങൾക്ക് ഹോട്ടലുടമയുടെ സഹായം. കാസർകോട് അശ്വനി നഗറിലെ ഉച്ചകഞ്ഞിക്ക് ഏറെ പ്രശസ്തമായ ദ്വാരക ഹോട്ടൽ ഉടമ പുരുഷോത്തമനാണ് തൻ്റെ ഹോട്ടലിലെ 17തൊഴിലാളികൾക്ക് മാസങ്ങളോളം കഴിയാനുള്ള 25കിലോ അരിയും ആവശ്യമായ പലവ്യഞ്ജനങ്ങളും വീടുകളിൽ എത്തിച്ചു നൽകിയത്.
Also Read
പത്ത് പുരുഷന്മാരും ഏഴ് സ്ത്രീകളുമടങ്ങുന്ന ഹോട്ടലിലെ തൊഴിലാളികൾ നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിലും ഗ്രാമ പ്രദേശത്തുള്ളവരുമാണ്. ഹോട്ടൽ അടച്ചതോടെ നിർധന കുടുംബങ്ങളായ ഇവരുടെ ജീവിതം പ്രതിസന്ധിയിലാണെന്ന് മനസിലാക്കിയ പുരുഷോത്തമൻ ടൗൺ പോലീസിൻ്റെ അനുവാദത്തോടെ ഭക്ഷ്യ വസ്തുക്കൾ നൽകാനുള്ള ഏർപ്പാടുകൾ ചെയ്തു. കൂടാതെ തൻ്റെ അയൽക്കാരായ 19നിർധന കുടുംബങ്ങൾക്കും ഭക്ഷ്യ വസ്തുക്കൾ നൽകി. കൊറോണ കാലത്ത് നിരവധി കുടുംബങ്ങൾക്ക് ആശ്രയമായ ഈ ഉദാര മനസ്കത ചെറുകിട തൊഴിലുടമകൾക്ക് മാതൃകയാണ്.
Sorry, there was a YouTube error.