Categories
തെരുവോര കച്ചവടക്കാരെ പുനരധിവസിപ്പിക്കുന്ന പദ്ധതി; കാസര്‍കോട് നഗരസഭയുടെ ‘സ്ട്രീറ്റ് വെന്റേര്‍സ് ഹബ്ബ്’ ഉദ്ഘാടനത്തിനൊരുങ്ങുന്നു
Trending News
കാസര്‍കോട്: നഗരത്തിലെ തെരുവോര കച്ചവടക്കാരെ പുനരധിവസിപ്പിക്കുന്നതിൻ്റെ ഭാഗമായി പുതിയ ബസ്‌സ്റ്റാന്റ് പരിസരത്ത് നഗരസഭ നിര്‍മ്മിച്ച ‘സ്ട്രീറ്റ് വെന്റേര്‍സ് ഹബ്ബ്’ ഉദ്ഘാടനത്തിനൊരുങ്ങുന്നു. ആദ്യഘട്ടത്തിൽ അവസരം ലഭിച്ച തെരുവോര കച്ചവടക്കാർക്ക് ബങ്കുകള്‍ അനുവദിക്കുന്നതിനായുള്ള നറുക്കെടുപ്പ് നടന്നു. വനിതാ ഭവൻ ഹാളിൽ നടന്ന ചടങ്ങ് നഗരസഭ ചെയർമാൻ അബ്ബാസ് ബീഗം ഉദ്ഘാടനം ചെയ്തു. നഗരസഭയുടെ അനുയോജ്യമായ മറ്റു സ്ഥലങ്ങളിലും ഇതുപോലുള്ള സ്ട്രീറ്റ് വെന്റേര്‍സ് ഹബ്ബുകൾ സ്ഥാപിക്കുമെന്നും എം.ജി റോഡിലെ മുഴുവൻ തെരുവോര കച്ചവടക്കാരെയും അവിടെ നിന്നും മാറ്റി പുനരധിവസിപ്പിക്കുമെന്നും നഗരസഭ ചെയർമാൻ പറഞ്ഞു. വൈസ് ചെയര്‍പേഴ്സണ്‍ ഷംസീദ ഫിറോസ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍മാരായ സഹീര്‍ ആസിഫ്, ഖാലിദ് പച്ചക്കാട്, രജനി കെ, നഗരസഭ സെക്രട്ടറി ജസ്റ്റിന്‍ പി.എ, മുനിസിപ്പല്‍ എഞ്ചിനീയര്‍ ദിലീഷ് എന്‍.ഡി, എന്‍.യു.എല്‍.എം സിറ്റി മിഷന്‍ മാനേജര്‍ ബിനീഷ് ജോയ്, തെരുവോര കച്ചവട സമിതി അംഗം അഷ്റഫ് എടനീര്‍, കുടുംബശ്രീ സി.ഡി.എസ് ചെയര്‍പേഴ്സണ്‍ ആയിഷ ഇബ്രാഹിം, സെക്രട്ടറി ഷക്കീല മജീദ് തുടങ്ങിയവർ സംബന്ധിച്ചു. ആദ്യഘട്ടത്തിൽ നഗരസഭ തെരുവോര കച്ചവട സമിതി പരിശോധിച്ച് അംഗീകരിച്ച് നഗരസഭ കൗണ്‍സില്‍ അംഗീകരിച്ച എം.ജി റോഡിലെ 28 തെരുവോര കച്ചവടക്കാര്‍ക്കും 5 ലോട്ടറി സ്റ്റാളുകള്‍ക്കുമാണ് പുതിയ ബസ്‌സ്റ്റാൻഡ് പരിസരത്ത് നിര്‍മ്മിച്ച സ്ട്രീറ്റ് വെന്റേര്‍സ് ഹബ്ബിൽ ബങ്കുകള്‍ അനുവദിച്ചത്.
Sorry, there was a YouTube error.