Categories
“പാങ്ങുള്ള ബജാര്‍ ചേലുള്ള ബജാര്‍” പ്രാഖ്യാപനത്തിനൊരുങ്ങി കാസര്‍കോട് നഗരസഭ; കച്ചവട സ്ഥാപനങ്ങളുടെ പുറത്ത് അലങ്കാര ചെടികള്‍ സ്ഥാപിച്ച് പരിപാലിക്കാന്‍ വ്യാപാരികൾ മുന്നോട്ട് വരണം
Trending News
ഭരണസമിതിക്കെതിരെ ഗുരുതര ആരോപണം; കാസർകോട് ജില്ലാ പഞ്ചായത്തിലെ അഴിമതിയും വിവേചനവും അവസാനിപ്പിക്കണമെന്ന് മുസ്ലിം ലീഗ്
ഓട്ടോ ഡ്രൈവർ സത്താറിൻ്റെ കുടുംബത്തെ പി.വി അൻവർ സന്ദർശിച്ചു; പ്രതികരണ ശേഷിയില്ലാത്ത കാസർകോട്ടുകാർക്ക് മന്തി തിന്നാനെ നേരമുള്ളൂ എന്ന വിമർശനം; എം.എൽ.എയെ സ്വീകരിക്കാൻ നിരവധിപേർ
മാധ്യമങ്ങൾ പ്രതിപക്ഷത്തിൻ്റെ ധർമ്മം ചെയ്യണം; കാസർഗോഡ് പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജ് സാനു എസ്.പണിക്കർ
കാസര്‍കോട്: മാലിന്യമുക്ത നവകേരളം രണ്ടാംഘട്ട ജനകീയ ക്യാമ്പയിൻ്റെ ഭാഗമായി ”പാങ്ങുള്ള ബജാര്‍, ചേലുള്ള ബജാര്‍” പ്രാഖ്യാപനത്തിനൊരുങ്ങി കാസര്‍കോട് നഗരസഭ. നഗരം സമ്പൂർണ്ണ മാലിന്യമുക്തമാക്കുന്ന പ്രവർത്തനങ്ങൾ രൂപീകരിക്കുന്നതിന് വേണ്ടി നഗരസഭ വനിതാ ഭവന്‍ ഹാളില്‍ ചേര്‍ന്ന നിർവ്വഹണ സമിതി യോഗം ചെയർമാൻ അബ്ബാസ് ബീഗം ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍പേഴ്സണ്‍ ഷംസീദ ഫിറോസ് അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ കാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ ഖാലിദ് പച്ചക്കാട് സ്വാഗതം പറഞ്ഞു. ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ ക്ലീന്‍ സിറ്റി മാനേജര്‍ കെ.സി ലതീഷ് വിവരിച്ചു. ക്യാമ്പയിൻ്റെ ഉദ്ഘാടനത്തിൻ്റെ ഭാഗമായി ഒക്ടോബർ 2ന് പള്ളത്ത് നഗരസഭ സ്ഥാപിച്ച തുമ്പൂര്‍മുഴി യൂണിറ്റിൻ്റെ ഉദ്ഘാടനവും മുഴുവൻ വാർഡുകളിലും ശുചിത്വ പ്രവർത്തനങ്ങള്‍ നടത്തുന്നതിൻ്റെ ഉദ്ഘാടനവും നടക്കും. യോഗത്തില്‍ വെച്ച് കാസര്‍കോട് നഗരസഭയെ ”പാങ്ങുള്ള ബജാര്‍, ചേലുള്ള ബജാര്‍” ആയി നഗരസഭാ ചെയര്‍മാന്‍ പ്രഖ്യാപിക്കും. മാലിന്യമുക്ത നവകേരളം ക്യാമ്പയിൻ്റെ ഭാഗമായി വിവിധ പ്രവർത്തനങ്ങൾ നഗരസഭയിൽ സംഘടിപ്പിക്കും. ശുചിത്വ സദസ്സ്, ശുചിത്വ പദയാത്ര, കുട്ടികളുടെ ഹരിത സഭ, മാലിന്യമുക്ത നവകേരളം മെഗാ ഇവന്റ്, ഹരിത അയല്‍ക്കൂട്ടം ക്യാമ്പയിന്‍, ഹരിത ടൂറിസം കേന്ദ്രം ക്യാമ്പയിന്‍, ഹരിത ടൗണ്‍ ക്യാമ്പയിന്‍, ഹരിത സ്കൂള്‍ ക്യാമ്പയിന്‍ തുടങ്ങിയവ സംഘടിപ്പിക്കും.
Also Read
യോഗത്തിൽ സ്ഥിരം സമിതി അദ്ധ്യക്ഷന്‍മാരായ സഹീര്‍ ആസിഫ്, രജനി കെ, നഗരസഭാ കൗണ്‍സിലര്‍മാര്‍, നവകേരള മിഷൻ ആർ.പി ദേവരാജ്, ഹരിത കര്‍മ്മസേന പ്രതിനിധികള്‍, കുടുംബശ്രീ ഭാരവാഹികൾ, സന്നദ്ധ സംഘടനാ പ്രതിനിധികള്‍, യുവജന സംഘടനാ പ്രതിനിധികള്‍, പോലീസ് പ്രതിനിധികള്‍, സ്ഥാപനതല പ്രതിനിധികള്‍, നഗരസഭാ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പബ്ലിക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അംബിക നന്ദി പറഞ്ഞു. 2024 ഒക്ടോബര്‍ 2 മുതല്‍ 2025 മാര്‍ച്ച് 30 വരെയാണ് ക്യാമ്പയിന്‍ നടക്കുക. നഗരത്തിലെ മുഴുവന്‍ ജനങ്ങളും ക്യാമ്പയിനുമായി സഹകരിക്കണമെന്നും സന്നദ്ധ സംഘടനകളും നഗരത്തിലെ വ്യാപാരികളും തെരുവോര കച്ചവടക്കാരും കച്ചവട സ്ഥാപനങ്ങളുടെ പുറത്ത് അലങ്കാര ചെടികള്‍ സ്ഥാപിച്ച് പരിപാലിക്കാന്‍ മുന്നോട്ടു വരണമെന്നും നഗരത്തെ ”പാങ്ങുള്ള ബജാര്‍, ചേലുള്ള ബജാര്‍” ആയി പ്രഖ്യാപിക്കാന്‍ ഒരുങ്ങണമെന്നും ചെയര്‍മാന്‍ അഭ്യര്‍ത്ഥിച്ചു. സൗന്ദര്യ വല്‍ക്കരണത്തിൻ്റെ ഭാഗമായി നഗരസഭ തയ്യാറാക്കിയ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ തന്നെ തുടങ്ങുമെന്നും ചെയര്‍മാന്‍ അറിയിച്ചു.
Sorry, there was a YouTube error.