Categories
channelrb special Kerala local news news

കാസർകോട് നഗരസഭയിൽ നടക്കുന്നത് ഏകാധിപത്യ ഭരണമെന്ന് ആരോപണം; ഭരണപക്ഷത്ത് വിഭാഗിയത; സെക്രട്ടറിയും ചില ഉദ്യോഗസ്ഥരും വൈസ് ചെയർമാൻ്റെ കയ്യിലെ കളിപ്പാവകൾ മാത്രം; ലീഗ് നേതൃത്വത്തിൻ്റെ മൗനം അണികൾക്കിടയിൽ ചർച്ചയാകുമ്പോൾ

സ്പെഷ്യൽ റിപ്പോർട്ട്: ഭാഗം- 01

കാസർകോട്: മുസ്ലിം ലീഗ് ഭരിക്കുന്ന കാസർകോട് നഗരസഭയിൽ സർവ്വതും ആരോപണങ്ങൾക്ക് ഇടയാകുന്ന സാഹചര്യം ചർച്ച ചെയ്ത് ലീഗ് അണികൾ. മുൻകാല ഭരണ സമിതിക്ക് വിപരീതമായി ഈ ഭരണസമിതിയിൽ നിലനിൽക്കുന്ന അസ്വാരസ്യങ്ങൾ ലീഗ് ജില്ലാ കമ്മിറ്റി ഇടപെട്ട് പരിഹരിച്ചില്ലെങ്കിൽ അടുത്ത ഭരണം ലീഗിന് നഷ്ട്ടമാകും എന്നതാണ് പ്രധാന കണ്ടത്തൽ. നഗര സഭയിൽ നിലവിൽ വനിതാ കൗൺസിലർ ബീഫാത്തിമ ഇബ്രാഹിമാണ്‌ ചെയർപേഴ്സൺ. വൈസ് ചെയർമാൻ മുതിർന്ന ലീഗ് നേതാവ് എൽ.എ മഹ്മൂദ് ഹാജിയും. ബീഫാത്തിമ ഇബ്രാഹിം ഇത് രണ്ടാം തവണയാണ് നഗര സഭയിൽ ചെയർപേഴ്‌സണായി ഭരണം കയ്യാളുന്നത്.

എന്നാൽ മുൻകാല ഭരണസമിതിയിൽ നിന്നും തികച്ചും വ്യത്യസ്തമാണ് ഈ ഭരണസമിതിയുടെ പ്രവർത്തനം. മറ്റു നഗരസഭയെ താരതമ്യം ചെയ്യുമ്പോൾ ആരോപണം കൂടുതൽ നിലനിൽക്കുന്നു. ഇതിന് കാരണം ഭരണത്തിലെ യോജിപ്പില്ലായിമയാണ്. വൈസ് ചെയർമാൻ ഏകാധിപത്യ നിലപാട് സ്വീകരിക്കുന്നത് പ്രശ്നങ്ങൾക്ക് കാരണമാകുന്നു. വൈസ് ചെയർമാൻ മുതിർന്ന ലീഗ് നേതാവ് എന്ന നിലയിൽ കൗൺസിൽ അംഗങ്ങൾ മൗനം പാലിക്കുന്നു. നഗരസഭയിലെ പല കൗൺസിൽ തീരുമാനങ്ങളും ഉദ്യോഗസ്ഥർ കാറ്റിൽ പറത്താൻ കാരണവും വൈസ് ചെയർമാൻ്റെ ഇടപെടൽ മൂലമെന്നാണ് സംശയിക്കുന്നത്.

ഈ അടുത്തിടെ ഉണ്ടായ കമ്മ്യൂണിറ്റി കിച്ചൻ വിവാദവും പാൻപരാഗ് മോഷണം പോയ സംഭവങ്ങളും ഭരണ സമിതിക്ക് വലിയ തലവേദനയാണ് ഉണ്ടാക്കിയത്. നിലവിലെ സെക്രട്ടറി വൈസ് ചെയർമാൻ്റെ കയ്യിലെ കളിപ്പാവയെ പോലെ പ്രവർത്തിക്കുന്നു എന്നാണ് പറഞ്ഞു കേൾക്കുന്നത്. സെക്രട്ടറിയുടെ പല തീരുമാനങ്ങളും കൌൺസിൽ യോഗങ്ങൾക്ക് വിരുദ്ധമാണെന്നും പറയുന്നു. സെക്രട്ടറിയുടെ ഈ തീരുമാനം ഭരണപക്ഷത്തിന് വിനയാകുന്നു. പ്രതിപക്ഷ നിരയിൽ നിന്നും ചില കൗൺസിലർമാർ സെക്രട്ടറിക്ക് ഒപ്പം ചേർന്ന് പ്രവർത്തിക്കുന്നതും നഗര സഭയിലെ വിവാദങ്ങൾക്ക് കാരണമാകുന്നു.

മുസ്ലിം ലീഗിന് ഏറെ സ്വാധീനമുള്ള നഗരസഭയിലാണ് ഇത് സംഭവിക്കുന്നത് എന്നതും ഓർക്കണം. മുസ്ലിം ലീഗ് ജില്ലാ നേതാക്കളും മണ്ഡലം നേതാക്കളും കാസർകോട് എം.എൽ.എയും ഇത് നിരന്തരം കാണുകായും മനസ്സിലാകുകയും ചെയ്യുന്നു എന്നിട്ടും നടപടി കൈക്കൊള്ളാൻ സാദിക്കുന്നില്ല. മണ്ഡലത്തിലെ തലമുതിർന്ന നേതാവ് എന്ന നിലയിൽ മുസ്ലിം ലീഗിന് വൈസ് ചെയർമാനെ തള്ളിപറയാനും സാധികാത്ത അവസ്ഥയാണ്. നഗര സഭയിലെ യുവ കൗൺസിലർമാരുടെ ഇടപെടൽ ഇഷ്ട്ടപ്പെടാത്ത ഇദ്ദേഹം രാജി കാര്യം പറഞ്ഞും പാർട്ടിയെ മുൾമുനയിൽ നിർത്തിയ സംഭവവും മുമ്പ് ഉണ്ടായിട്ടുണ്ട്. മുതിർന്ന നേതാവായ മറ്റൊരു അംഗം സ്ഥാനം ഒഴിഞ്ഞതോടെ തെരഞ്ഞടുപ്പിൽ സീറ്റ് നിലനിർത്താനാവാത്തതും ലീഗിന് ക്ഷീണം ഉണ്ടാക്കി. അതിനാൽ തന്നെ ആരെയും ചൊടുപ്പിക്കാതെ ഭരണം അഞ്ച് വർഷം തികയ്ക്കാനാണ് ലീഗ് ശ്രമിക്കുന്നത് എന്നും ഒരു മുസ്ലിം ലീഗ് പ്രതിനിധി പറഞ്ഞു.

നിലവിലെ പ്രതിസന്ധി മറികടക്കാതെ ലീഗ് ഇതേ പടി മുന്നോട്ട് പോയാൽ നഗരസഭയിൽ ലീഗിനുള്ള സ്വാധീനം നഷ്ട്ടമായേക്കും. ചില മൗനങ്ങൾ പാർട്ടിയെ ദുർബലമാക്കുന്നുണ്ടെന്നും അണികൾ എല്ലാം സൂക്ഷമമായി നിരീക്ഷിക്കുന്നു എന്നത് പാർട്ടി നേതൃത്വം മനസ്സിലാക്കണം എന്നും മുസ്ലിം ലീഗ് അണികൾ പറയുന്നു.

അടുത്തിടെയുണ്ടായ വിവാദങ്ങൾക്കെല്ലാം ചുക്കാൻ പിടിച്ചത് വൈസ് ചെയർമാൻ്റെ ഇടപെടലെന്നാണ് സംശയിക്കുന്നത്. ഒരു സോഷ്യൽ മീഡിയ പ്രവർത്തകൻ്റെ രംഗപ്രവേശവും നഗര സഭയിലെ അനധികൃത ഇടപെടലും എല്ലാം കൂട്ടിവായിക്കണം. പിന്നിലെ ചരടുവലി ലീഗ് നേതാക്കൾക്കും നല്ലതുപോലെ അറിയാം. എന്നാൽ ഇക്കാര്യത്തിൽ ഇടപെടാത്ത ജില്ലാ നേതാക്കൾക്ക് എതിരെയും അണികൾക്കിടയിൽ അമർഷമുണ്ട്. ലീഗിലെ അസ്വാരസ്യം മുതലെടുത്ത് നഗരസഭ കോർട്ടിൽ കയറി ഗോളടിക്കാൻ ചിലർ ആഗ്രഹിക്കുനുണ്ട്. ഇത് അംഗീകരിച്ചു നൽകാൻ ആവില്ല. ആയതിനാൽ പാർട്ടിയെ സ്നേഹിക്കുന്ന അനേകായിരം പേർക്ക് വേണ്ടിയെങ്കിലും ലീഗ് ജില്ലാ നേതൃത്വം ഇടപെടണമെന്നും അല്ലങ്കിൽ കൂടെ നടക്കാൻ അണികൾ ഉണ്ടാവില്ല എന്നും ഒരു പാർട്ടി അംഗം ചാനൽ ആർ.ബിയോട് കടുപ്പിച്ച് പറഞ്ഞു.

തുടരും…

0Shares

Leave a Reply

Your email address will not be published. Required fields are marked *