Categories
Kerala local news news

അതിഥി തൊഴിലാളികൾക്ക് ഏർപ്പെടുത്തിയ ട്രയിൻ എൻജിൻ തകരാർ മൂലം റദ്ധാക്കി; യാത്രക്ക് സജ്ജരായ തൊഴിലാളികൾ നഗരസഭയിൽ എത്തി ബഹളം വെച്ചു; സ്ത്രീകളും കുട്ടികളും അടക്കം തടിച്ചു കൂടിയത് നൂറോളം ആളുകൾ

കാസർകോട്: നാടണയാൻ തിടുക്കം കൂട്ടുന്ന അതിഥി തൊഴിലാളികളെ നിരാശയാക്കി റെയിൽവേ. ശനിയാഴ്ച്ച പുറപ്പെടും എന്ന് അറിയിച്ചിരുന്ന ട്രയിൻ എൻജിൻ തകരാർ മൂലം പെട്ടന്ന് റദ്ധാക്കുകയായിരുന്നു. മുമ്പ് നിശ്ചയിച്ചത് പ്രകാരം ശനിയാഴ്ച്ച രാവിലെ 11 മണിയോടെ കാസർകോട് നഗര സഭയിൽ എത്താനായിരുന്നു ഉദ്യോഗസ്ഥർ അറിയിച്ചിരുന്നത്. ഇത് പ്രകാരം സ്ത്രീകളും കുട്ടികളുമടക്കം നൂറോളം തൊഴിലാളികൾ രാവിലെതന്നെ നഗരസഭയിൽ എത്തി.

അപ്പോഴാണ് ട്രെയിൻ റദ്ദ് ചെയ്ത വിവരം തൊഴിലാളികളും അറിയുന്നത്. ഇതോടെ തൊഴിലാളികളിൽ ചിലർ ബഹളം തുടങ്ങി. പലരു താമസിക്കുന്ന റൂം ഒഴിഞ്ഞാണ് നഗര സഭയിൽ എത്തിയത്. വെള്ളവും ഭക്ഷണവും ഇല്ലന്ന പരാതിയും ഉയർന്നു. ട്രയിൻ റദ്ധാക്കിയ വിവരം ഉദ്യോഗസ്ഥർ അറിയുന്നതും രാത്രി ഏറെ വൈകിയാണ്. അതാണ് യാത്രക്ക് തയ്യാറെടുക്കുന്നവരെ അറിയിക്കാൻ വൈകിയത് എന്ന ഉദ്യോഗസ്ഥർ പറഞ്ഞു.

പകരം സംവിധാനം ഒരുക്കാം എന്ന ഉദ്യോഗസ്ഥരുടെ വക്കും കേട്ടാണ് തൊഴിലാളികൾ മടങ്ങിയത്. ബഹളം വെക്കുന്ന തൊഴിലാളികളെ നിയന്ത്രിക്കാൻ പോലീസും എത്തിയിരുന്നു. യാത്രക്ക് മറ്റൊരു ട്രയിൻ ഏർപ്പാട് ചെയ്യുന്ന ഒരുക്കത്തിലാണ് ഉദ്യോഗസ്ഥർ. സമയം നിശ്ചയിച്ചിട്ടില്ല. അടുത്ത ദിവസം തന്നെ ഉണ്ടാകും എന്ന പ്രതീക്ഷയിലാണ് തൊഴിലാളികൾ.

0Shares

Leave a Reply

Your email address will not be published. Required fields are marked *