Categories
കാസർകോട് ഫയർ സ്റ്റേഷന് പുതിയ കെട്ടിടം പണിയും; വികസന പാക്കേജിൽ വിവിധ പദ്ധതികൾക്കായി അനുവദിച്ചത് 16.98 കോടി രൂപ; കൂടുതൽ അറിയാം..
Trending News
കാഞ്ഞങ്ങാട് റിയൽ ഹൈപ്പർ മാർക്കറ്റിൽ വനിതാ കൗൺസിലർമാർക്കുള്ള സ്വീകരണവും ക്രിസ്തുമസ് ന്യൂ ഇയർ സമ്മാന വിതരണവും നടന്നു
കേരള സർക്കാർ വ്യവസായ വാണിജ്യ വകുപ്പും മറ്റു വകുപ്പുകളും ചേർന്ന് തൃക്കരിപ്പൂർ ഗ്രാമ പഞ്ചായത്തിൽ സംരംഭക സഭ സംഘടിപ്പിച്ചു
റാഷിദിൻ്റെ ദുരൂഹ മരണം; കുടുംബത്തിൻ്റെയും ജനങ്ങളുടെയും സംശയം ദൂരീകരിക്കണം; ഉന്നതസംഘം അന്വേഷിക്കണമെന്നും ആവശ്യം; ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു
കാസർകോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി ജില്ലയിലെ വിവിധ സ്‌കൂളുകളുടെയും, റോഡുകളുടെയും, ഫയർ ആൻഡ് റെസ്ക്യൂ സ്‌റ്റേഷൻ, സ്പോർട്സ് ബിൽഡിംങ് കോംപ്ലക്‌സ് എന്നിവയുടെ നിർമ്മാണത്തിനുമായി 16.9833 കോടി രൂപയ്ക്ക് ഭരണാനുമതിയായി. ചെമ്മനാട് പഞ്ചായത്തിലെ ജി.യു.പി.എസ് ചെമ്പരിക്ക സ്കൂളിൽ അടിസ്ഥാന സൗകര്യ വികസനത്തിനായി 179.15 ലക്ഷം രൂപയും, കുറ്റിക്കോൽ പഞ്ചായത്തിലെ ജി.എൽ.പി.എസ് മാണിമൂല സ്കൂളിൽ അടിസ്ഥാന സൗകര്യ വികസനത്തിനായി 113.20 ലക്ഷം രൂപയും, ബേഡഡുക്ക പഞ്ചായത്തിലെ ജി.എച്ച്.എസ്.എസ് കുണ്ടംകുഴി സ്കൂളിൽ അടിസ്ഥാന സൗകര്യ വികസനത്തിനായി 113.20 ലക്ഷം രൂപയുമാണ് വകയിരുത്തിയിട്ടുള്ളത്. വിദ്യാഭ്യാസ ഉപഡയറക്റാണ് നിർവ്വഹണ ഉദ്യോഗസ്ഥൻ. വിദ്യഭ്യാസ വകുപ്പിൻ്റെ മാർഗ്ഗ നിർദ്ദേശങ്ങൾ കർശനമായി പാലിച്ചുകൊണ്ടായിരിക്കും സ്‌കൂൾ കെട്ടിടം നിർമ്മിക്കുന്നത്. കൂടാതെ സ്‌കൂൾ കെട്ടിടങ്ങൾക്ക് വൈദ്യുതീകരണം, കുടിവെള്ളം, ശുചീകരണം എന്നിവ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നിലവിൽ കാലപ്പഴക്കത്താലും, ദേശീയപാത 66 വീതി കൂട്ടുന്നതിൻ്റെ ഭാഗമായും, അസൗകര്യങ്ങളാലും ഏറെ ബുദ്ധിമുട്ടുന്ന കെട്ടിടത്തിൽ പ്രവർത്തിച്ചുവരുന്ന കാസറഗോഡ് മുനിസിപ്പാലിറ്റിയിലെ ഫയർ ആൻഡ് റെസ്ക്യൂ സ്‌റ്റേഷൻ്റെ പുതിയ കെട്ടിട നിർമ്മാണത്തിനായി 499.99 ലക്ഷം രൂപയും, മധൂർ ഗ്രാമപഞ്ചായത്തിലെ കാസറഗോഡ് സ്പോർട്സ് ബിൽഡിംങ് കോംപ്ലക്‌സ് നിർമ്മാണത്തിൻ്റെ രണ്ടാം ഘട്ട പ്രവർത്തനങ്ങൾക്കായി 153.50 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. ഈ രണ്ട് പദ്ധതികൾ പൊതുമരാമത്ത് കെട്ടിട വിഭാഗം വഴിയാണ് നടപ്പിലാക്കുന്നത്. ഡിവിഷണൽ ഫോറസ്ററ് ഓഫീസർ നിർവ്വഹണ ഉദ്യോഗസ്ഥനായി ദേലംപാടി ഗ്രാമപഞ്ചായത്തിലെ പാണ്ടി മല്ലംപാറ പടുപ്പ് റോഡിൻ്റെ വനപ്രദേശത്ത് ഉൾപ്പെടുന്ന 2.5 കീ.മീ റോഡ് കോൺക്രീറ്റ് ചെയ്യുന്നതിനായി 140.29 ലക്ഷം രൂപയാണ് വകയിരുത്തിയിട്ടുള്ളത്. ഹാർബർ എൻജിനീയറിംങ് വിഭാഗം എക്സി. എൻജിനീയർ നിർവ്വഹണ ഉദ്യോഗസ്ഥനായി ചെറുവത്തൂർ ഗ്രാമപഞ്ചായത്തിലെ മയ്യിച്ച വീരമലക്കുന്ന് റോഡ് ടൂറിസം വികസനത്തിന് ഉതകുന്ന വിധത്തിൽ നിർമ്മിക്കുന്നതിനായി 499 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. ജില്ലാ കളക്ടർ കെ ഇമ്പശേഖറിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കാസർകോട് വികസന പാക്കേജ് ജില്ലാതല കമ്മിറ്റിയാണ് പദ്ധതികൾക്ക് അംഗീകാരം നൽകിയത്. പ്രവൃത്തി ഉടന്‍ ടെണ്ടർ ചെയത് ആരംഭിക്കുമെന്നും, നിഷ്കർഷിച്ച പൂർത്തീകരണ കാലാവധിക്കുള്ളിൽ പൂർത്തീകരിക്കുമെന്നും കാസർകോട് വികസന പാക്കേജ് സ്പെഷ്യൽ ഓഫീസർ അറിയിച്ചു.
Sorry, there was a YouTube error.