Categories
കാസർകോട് വികസന പാക്കേജിൽ ഈ വർഷം വിവിധ പദ്ധതികൾക്കായി 70 കോടി രൂപ അനുവദിച്ചു; മറ്റു വിവരങ്ങൾ അറിയാം..
Trending News


കാസർകോട് വികസന പാക്കേജിൽ ഈ വർഷം വിവിധ പദ്ധതികൾക്കായി 70 കോടി രൂപ അനുവദിച്ചു.
കാസറഗോഡ് വികസന പാക്കേജിൻ്റെ 21.12.2024 നു ചേർന്ന ജില്ലാതല യോഗത്തിൽ ജില്ലയിലെ 5 പദ്ധതികൾക്കായി 10.08 കോടി രൂപ അനുവദിച്ചു. 2024-25 സാമ്പത്തിക വർഷം ഇതോടുകൂടി ഭരണാനുമതി തുകയിൽ ഭേദഗതി വരുത്തിയത് ഉൾപ്പെടെ കാസർകോട് വികസന പാക്കേജിനായി ഈ വർഷം ബഡ്ജറ്റിൽ അനുവദിച്ച 70 കോടി രൂപയ്ക്കും ഭരണാനുമതി നൽകി കഴിഞ്ഞു. കോടോം ബേളൂർ ഗ്രാമ പഞ്ചായത്തിലെ ഉദയപുരം തൂങ്ങൽ റോഡ് നിർമ്മാണത്തിനായി 499 ലക്ഷം രൂപയും, കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റിയിലെ വെറ്ററിനറി ആശുപത്രി കെട്ടിട നിർമ്മാണത്തിനായി 256.18 ലക്ഷം രൂപയും, മുളിയാർ ഗ്രാമ പഞ്ചായത്തിലെ കാനത്തൂർ സ്മാർട്ട് അംഗൻവാടി കെട്ടിട നിർമ്മാണത്തിനും, പള്ളിക്കര ഗ്രാമ പഞ്ചായത്തിലെ കരിച്ചേരി ജി.യു.പി സ്കൂളിന് അടിസ്ഥാന സൗകര്യ വികസനത്തിനും, ചട്ടഞ്ചാലിലെ ലൈഫ് മിഷൻ ഫ്ലാറ്റുകളിലേക്ക് കുടിവെള്ള വിതരണ പദ്ധതിക്കുമാണ് തുക വകയിരുത്തിയിട്ടുള്ളത്. ജില്ലാ കളക്ടർ കെ ഇമ്പശേഖറിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കാസർകോട് വികസന പാക്കേജ് ജില്ലാതല കമ്മിറ്റിയാണ് മേൽ പദ്ധതികൾക്ക് അംഗീകാരം നൽകിയത്. കാസർകോട് വികസന പാക്കേജിൽ 2024-25 സാമ്പത്തിക വർഷം സംസ്ഥാന ബഡ്ജറ്റിൽ അനുവദിച്ച 70 കോടി രൂപയ്ക്കും ഇതിനോടകം തന്നെ ഭരണാനുമതി നൽകാൻ സാധിച്ചത് സംസ്ഥാനത്ത് കാസർകോട് ജില്ലയുടെ മികച്ച നേട്ടമാണ് എന്നും, ജില്ലയുടെ പൊതുവായ വികസനത്തിന് ഊന്നൽ നൽകുന്ന മേൽ പദ്ധതികളുടെ ടെണ്ടർ നടപടികൾ ഉടൻ ആരംഭിക്കുമെന്നും, നിഷ്കർഷിച്ച പൂർത്തീകരണ കാലാവധിക്കുള്ളിൽ തന്നെ പൂർത്തീകരിക്കുമെന്നും ജില്ലാ കളക്ടർ അറിയിച്ചു.
Also Read

Sorry, there was a YouTube error.