Categories
local news

കുറ്റവാളികളെ കുരുക്കാൻ കൈകോർക്കാം; കൊലപാതക – കവർച്ച കേസിലെ പ്രതിയെ തന്ത്രപരമായി പിടികൂടിയ കാസർകോട്ടെ പോലീസിന് കർണാടക പോലീസിൻ്റെ അനുമോദനം

പോലീസിൻ്റെ മികച്ച പ്രവർത്തനത്തിന് ഡി.സി.ആർ.ബി ഡി.ജി.പി അജിത്ത്കുമാർ അഭിനന്ദനമറിയിച്ച് അദ്ദേഹത്തിൻ്റെ ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

മംഗ്ലൂരു / കാസർകോട്: ജ്വല്ലറി ജീവനക്കാരനെ കുത്തിക്കൊലപ്പെടുത്തി സ്വർണ്ണാഭരണങ്ങൾ കൊള്ളയടിച്ച കേസിലെ പ്രതിയെ തന്ത്രപരമായി പിടികൂടിയ കാസർകോട്ടെ പോലീസ് ഉദ്യോഗസ്ഥർക്ക് അനുമോദനം. മംഗ്ലൂരു സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിലാണ് മികച്ച പ്രവർത്തനത്തിനുള്ള അംഗീകാരം നൽകിയത്.

കാസർകോട് ജില്ലാ പോലീസ് ചീഫ് ഡോ. വൈഭവ് സക്സേന, ഡി.വൈ.എസ്.പി പി.കെ സുധാകരൻ, ഡി.സി.ആർ.ബി ഡി.വൈ.എസ്.പി അബ്ദുൾ റഹിം, സെബർസെൽ സബ് ഇൻസ്പെക്ടർ അജി, ജില്ലാ പോലീസ് മേധാവിയുടെ സ്ക്വാഡിലെ സി.പി.ഒമാരായ നിജിൻ കുമാർ, രാജേഷ് കാട്ടാമ്പള്ളി, സജീഷ് തുടങ്ങിയവരാണ് ബഹുമതി ഏറ്റുവാങ്ങിയത്. പോലീസിൻ്റെ മികച്ച പ്രവർത്തനത്തിന് ഡി.സി.ആർ.ബി ഡി.ജി.പി അജിത്ത്കുമാർ അഭിനന്ദനമറിയിച്ച് അദ്ദേഹത്തിൻ്റെ ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

കേരള പോലീസിൻ്റെ അന്വേഷണ മികവിന് ഇതിന് മുമ്പും കർണാടക പോലീസിൻ്റെയും മറ്റുള്ള സംസ്ഥാന പോലീസിൻ്റെയും എൻ.ഐ.എ, സി.ബി.ഐ ഉൾപ്പെടെയുള്ള ദേശീയ ഏജൻസികളുടെയും ഒട്ടനവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest