Categories
news

കര്‍ണാടകയിലെ സംഘര്‍ഷം വർഗ്ഗീയ കലാപമാകാൻ അവർ അനുവദിച്ചില്ല; ക്ഷേത്രത്തിന് മനുഷ്യമതിൽ കൊണ്ട് സംരക്ഷണം തീർത്ത് മുസ്‌ലിം യുവാക്കൾ

പ്രതിഷേധക്കാരും പോലീസും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെടുകയും അറുപതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

ബംഗളൂരുവിൽ ഉണ്ടായ സംഘർഷം വർഗ്ഗീയ കലാപമാകാതെ ഇരുന്നത് ഒരു വിഭാഗം മുസ്‌ലിം ചെറുപ്പക്കാരുടെ സമയോചിത ഇടപെടൽ മൂലമാണ്. സംഘർഷം കത്തിക്കയറിയ സമയത്ത് ക്ഷേത്രത്തിന് കാവൽ നിൽക്കാൻ ഇവർ മുന്നോട്ട് വന്നു. ക്ഷേത്രത്തിന് ചുറ്റും അവർ മനുഷ്യമതിലായി നിന്ന് സംരക്ഷണം തീർത്തു.

കോണ്‍ഗ്രസ് എംഎല്‍എയുടെ ബന്ധു ഫേസ്ബുക്കില്‍ പോസ്റ്റുചെയ്ത കാര്‍ട്ടൂണ്‍ വിവാദത്തെ തുടർന്നാണ് ബെംഗളൂരുവില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. വിവാദ കാര്‍ട്ടൂണ്‍ പോസ്റ്റു ചെയ്ത എംഎല്‍എയുടെ ബന്ധു നവീനെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു.

പ്രതിഷേധക്കാരും പോലീസും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെടുകയും അറുപതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ ബെംഗളൂരു നഗരപരിധിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. അക്രമത്തില്‍ നിരവധി പോലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. സംഭവത്തില്‍ എസ്.ഡി.പി.ഐ നേതാവായമുസാമില്‍ പാഷ അറസ്റ്റിലായി. സംഘര്‍ഷത്തിന് പിന്നില്‍ എസ്.ഡി.പി.ഐയുടെ ഗൂഢാലോചനയെന്ന് കര്‍ണാടക മന്ത്രി സി.ടി രവി മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

0Shares

Leave a Reply

Your email address will not be published. Required fields are marked *