Categories
channelrb special national news

കർണ്ണാടക സർക്കാർ വാഗ്ദാനം ചെയ്ത 100 വീടുകളുടെ കാര്യത്തിൽ കേരളം തീരുമാനം എടുത്തില്ല; മറുപടി ആവശ്യപ്പെട്ട് സിദ്ധരാമയ്യ കത്തയച്ചു

ബംഗളൂരു: വയനാട് ഉരുൾപൊട്ടലിൽ ദുരിതബാധിതരുടെ പുനരധിവാസം ഉറപ്പ് വരുത്തുന്നതിനായി കർണ്ണാടക സർക്കാർ വാഗ്ദാനം ചെയ്ത 100 വീടുകളുടെ കാര്യത്തിൽ തീരുമാനം പാതിവഴിയിൽ. കേരള സര്‍ക്കാരിൽ നിന്ന് ഇതുവരെ അനുകൂല മറുപടി ലഭിച്ചില്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യക്തമാക്കി. വീട് നിർമിച്ചു നൽകാൻ കർണ്ണാടക ഒരുക്കമാണ്. എന്നാൽ അതിനുള്ള സാഹചര്യം ഒരുക്കേണ്ടത് കേരളമാണ്. ഇതുവരെ കേരള സർക്കാർ അതേകുറിച്ച് കാര്യങ്ങൾ വാഗത്തിലാക്കിയിട്ടില്ല എന്നും അദ്ദേഹം വ്യക്തമാക്കി. ഇതുസംബന്ധിച്ച കത്ത് കർണ്ണാട കേരളത്തിന് കൈമാറി. മുഖ്യമന്ത്രി പിണറായി വിജയന് കർണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് കത്ത് അയച്ചത്. വയനാട് പുനരധിവാസ പദ്ധതിയുടെ ഭാഗമായി 100 വീടുകള്‍ വെച്ച് നൽകാമെന്ന് കര്‍ണാടക സര്‍ക്കാര്‍ അറിയിച്ചിരുന്നുവെന്നാണ് കത്തിൽ സിദ്ധരാമയ്യ വ്യക്തമാക്കുന്നത്. വയനാട് മേപ്പാടിയിലെ മുണ്ടൈക്ക- ചൂരൽമല ഉരുള്‍പൊട്ടൽ ദുരന്ത ബാധിതര്‍ക്ക് വീട് വെച്ച് നൽകാമെന്ന കര്‍ണാടക സര്‍ക്കാരിന്‍റെ വാഗ്ദാനത്തിന് മറുപടി വേണം എന്നാണ് കത്തിൻ്റെ ചുരുക്കം.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest