Trending News
കണ്ണൂര്‍: കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് ക്വട്ടേഷന്‍ കേസിലെ മുഖ്യപ്രതി അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തിയതായി കണ്ണൂര്‍ സിറ്റി പൊലീസ് കമീഷണര്‍ ആര്‍.ഇളങ്കോ അറിയിച്ചു. ‘ഓപ്പറേഷന്‍ കാവലി’ന്‍റെ ഭാഗമായാണ് സ്ഥിരം കുറ്റവാളിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കാപ്പ ചുമത്തിയത്. നിരവധി കേസുകളില്‍ പ്രതിയായ ആയങ്കിക്കെതിരെ കാപ്പ ചുമത്തണമെന്നാവശ്യപ്പെട്ട് കമീഷണര്‍ ആര്‍.ഇളങ്കോ നേരത്തെ ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് ഡി.ഐ.ജി രാഹുല്‍ ആര്‍.നായര്‍ക്ക് കൈമാറിയിരുന്നു.
Also Read
സ്വര്‍ണ്ണക്കടത്ത്, ക്വട്ടേഷന്‍ കേസുകളുള്ള അര്‍ജുന്‍ ആയങ്കി സ്ഥിരം കുറ്റവാളിയെന്നാണ് പൊലീസ് റിപ്പോര്‍ട്ട്. ഇതിനെ തുടര്‍ന്നാണ് ഇപ്പോള്‍ കാപ്പ ചുമത്തി പൊലീസ് ഉത്തരവിറക്കിയത്. ഉത്തരവ് ഇറങ്ങിയതിന്‍റെ അടിസ്ഥാനത്തില്‍ ആയങ്കിക്ക് ഇനി കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കാനാകില്ല. 2021 ജൂണ്‍ 28നാണ് അര്‍ജുന്‍ ആയങ്കിയെ കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസില്‍ കസ്റ്റംസ് അറസ്റ്റ് ചെയ്തത്. ആഗസ്റ്റ് 31ന് കര്‍ശന ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.
Sorry, there was a YouTube error.