Categories
news

പയ്യന്നൂർ ഷോപ്രിക്‌സിൽ വൻ തീപിടുത്തം; നിയന്ത്രണവിധേയമാക്കിയത് നിരവധി ഫയർ ഫോഴ്സ് യൂണിറ്റുകൾ എത്തി; പയ്യന്നൂരിനെ മുൾമുനയിൽ നിർത്തിയ നിമിഷം

കെട്ടിടത്തിലെ മുകൾ ഭാഗം പൂർണമായും കത്തി നശിച്ചിട്ടുണ്ട്. ഷോർട് സർക്യൂട്ടാണ് തീപിടുത്തമുണ്ടാകാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം.

കണ്ണൂർ: പയ്യന്നൂർ പുതിയബസ് സ്റ്റാന്റ് പരിസരത്തെ കെട്ടിടത്തിൽ വൻ തീപിടുത്തം. ഷോപ്രിക്‌സ് ഷോപ്പിംഗ് മാൾ പ്രവർത്തിക്കുന്ന കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. വെള്ളിയാഴ്ച്ച ഉച്ചയോടെയായിരുന്നു സംഭവം. മാളിലെ മൂന്നാം നിലയിൽ നിന്നും തീപടരുകയായിരുന്നു എന്നാണ് ദൃക്‌സാക്ഷികൾ പറഞ്ഞത്. ഉടൻ തന്നെ പയ്യന്നൂരിലെയും തൃക്കരിപ്പൂരിലേയും നാല് യൂണിറ്റ് ഫയർഫോഴ്സ് യൂണിറ്റുകള്‍ എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.

സംഭവത്തില്‍ ആർക്കും പരിക്കില്ല എന്നാണ് റിപ്പോർട്ട്. കെട്ടിടത്തിലെ മുകൾ ഭാഗം പൂർണമായും കത്തി നശിച്ചിട്ടുണ്ട്. ലക്ഷങ്ങളുടെ നഷ്ടമാണ് കണക്കാക്കുന്നത്. ഷോർട് സർക്യൂട്ടാണ് തീപിടുത്തമുണ്ടാകാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. മാളിൽ നിന്ന് മുഴുവൻ ആളുകളെയും സമയബന്ധിതമായി ഒഴിപ്പിച്ചത് അപകടത്തിന്‍റെ വ്യാപ്തി കുറയാന്‍ കാരണമായി.

0Shares

Leave a Reply

Your email address will not be published. Required fields are marked *