Categories
Kerala local news

അനുമോദനവും ആദരവ് ചടങ്ങും നടന്നു; ഹൊസ്ദുർഗ്ഗ് പോലീസ് ഇൻസ്പെക്ടർ പി. അജിത് കുമാർ പരിപാടി ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട്: ചാമുണ്ഡിക്കുന്ന് വിഷ്ണു ചാമുണ്ഡേശ്വരി ദേവസ്ഥാനം കളിയാട്ട മഹോത്സവത്തിൻ്റെ ഭാഗമായി വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെയും കലാകായിക മേഖലകളിലും മറ്റ് രംഗങ്ങളിൽ കഴിവ് തെളിയിച്ചവരെയും അനുമോദിച്ചു. ക്ഷേത്ര പ്രസിഡന്റായും പുനപ്രതിഷ്ഠ ചെയർമാനായും പ്രവർത്തിച്ച പി. കുഞ്ഞാമൻ പൊയ്യക്കര, മുൻ കൂട്ടായികാരായ അച്യുതൻ കൊളവയൽ, കെ. കുഞ്ഞിക്കണ്ണൻ രാജ്യസേവനത്തിനായി തിരഞ്ഞെടുക്കപ്പെട്ട കെ.പി. ധനുഷ് രാജ് എന്നിവരെ ആദരിച്ചു.

ഹൊസ്ദുർഗ്ഗ് പോലീസ് ഇൻസ്പെക്ടർ പി. അജിത് കുമാർ പരിപാടി ഉദ്ഘാടനം ചെയ്തു. ക്ഷേത്രം ഭരണസമിതി പ്രസിഡണ്ട് ജനാർദ്ദനൻ കുന്നരുവത്ത് അധ്യക്ഷനായി. ഹൊസ്ദുർഗ്ഗ് പോലീസ് ഇൻസ്പെക്ടർ പി. അജിത് കുമാറിനുള്ള സ്നേഹോപഹാരം ചടങ്ങിൽ കൈമാറി. ആഘോഷ കമ്മിറ്റി പ്രസിഡണ്ട് ദാമോദരൻ മീത്തൽ, മാതൃസമിതി സെക്രട്ടറി കാവ്യ വിനോദ് എന്നിവർ ആശംസകൾ നേർന്നു. ക്ഷേത്രം ഭരണസമിതി സെക്രട്ടറി ടി. കെ. ദിനേശൻ സ്വാഗതവും ഖജാൻജി രാജേഷ് മീത്തൽ നന്ദിയും പറഞ്ഞു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest