Categories
Kerala local news trending

കാഞ്ഞങ്ങാട് സൗത്ത് തളാപ്പൻ വലിയ വീട് തറവാട് കുടുംബസംഗമവും ആദരിക്കൽ ചടങ്ങും നടന്നു

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് സൗത്ത് തളാപ്പൻ വലിയ വീട് തറവാട് കുടുംബസംഗമവും ആദരിക്കൽ ചടങ്ങും പ്രഭാഷണവും നാടൻ പാട്ട് അവതരണവും നടന്നു. തറവാട് തന്ത്രി ബ്രഹ്മശ്രീ പത്മനാഭ പട്ടേരി ചടങ്ങ് ഉദ്ഘാടനം ചെയ്തു. തറവാട് പ്രസിഡണ്ട് ഇടപ്പണി പത്മനാഭൻ അധ്യക്ഷത വഹിച്ചു. സാംസ്കാരിക പ്രവർത്തകനും പ്രഭാഷകനുമായ വൽസൻ പിലിക്കോട് മുഖ്യ പ്രഭാഷണം നടത്തി. ചടങ്ങിൽ വച്ച് തറവാട് മുതിർന്ന അംഗങ്ങളെ തന്ത്രി പത്മനാഭ പട്ടേരി ആദരിച്ചു. കൂടാതെ വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെയും വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെയും തറവാട് യു.എ.ഇ കമ്മിറ്റി അംഗങ്ങളെയും അനുമോദിക്കുകയും ചെയ്തു.

തറവാട് മാതൃ സമിതി സെക്രട്ടറി രമ്യ ഗിരിശാന്ത് ആശംസ അറിയിച്ചു. തറവാട് സെക്രട്ടറി നാരായണൻ പുതുക്കുന്ന് സ്വാഗതവും വൈസ് പ്രസിഡണ്ട് രാജൻ ഐങ്ങോത്ത് നന്ദിയും പറഞ്ഞു. തുടർന്ന് ഫോക്ലോർ അവാർഡ് ജേതാവ് രവി വാണിയംപാറയും സംഘവും ചേർന്ന് നാടൻപാട്ട് അവതരണം നടത്തി. ആയിരത്തിൽ പരം തറവാട് അംഗങ്ങൾ ഒത്തുചേർന്ന കുടുംബ സംഗമത്തിൽ വിഭവ സമൃദ്ധമായ സദ്യയും ഒരുക്കിയിരുന്നു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest