Categories
പാലിയേറ്റീവ് കെയർ ജനകീയ ക്യാമ്പയിൻ ജില്ലാതല ഉദ്ഘാടനവും വളണ്ടിയർമാർക്കുള്ള പരിശീലന പരിപാടിയും സംഘടിപ്പിച്ചു
Trending News


കാഞ്ഞങ്ങാട്: മെഡിക്കൽ ഓഫീസ് ദേശീയ ആരോഗ്യ ദൗത്യം എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ പാലിയേറ്റീവ് കെയർ ജനകീയ ക്യാമ്പയിൻ ജില്ലാതല ഉദ്ഘാടനം നടന്നു. കാഞ്ഞങ്ങാട് നഗരസഭ ചെയർപേഴ്സൺ കെ.വി സുജാത ടീച്ചർ ഉദ്ഘാടനം ചെയ്തു. അമ്മയും കുഞ്ഞും ആശുപത്രി സൂപ്രണ്ട് ഡോക്ടർ ബി സന്തോഷ് അധ്യക്ഷനായിരുന്നു. രോഗി പരിചരണം, ജീവിതശൈലി രോഗങ്ങൾ, മാനസികാരോഗ്യം എന്നീ വിഷയങ്ങളിൽ ഡോ. ബി സന്തോഷ്, ഡോ. പ്രസാദ് തോമസ്, ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ആൽബിൻ എൽദോ എന്നിവർ ക്ലാസെടുത്തു. സംയുക്ത പരിചരണം എല്ലാവരുടെയും അവകാശമാണ് എന്ന പാലിയേറ്റീവ് കെയർ ദിന സന്ദേശം ജനങ്ങളിലേക്ക് എത്തണം. പാലിയേറ്റീവ് കെയർ പോളിസി ആക്ഷൻ പ്ലാനിൽ പറഞ്ഞ പ്രകാരം ജില്ലയിലെ കിടപ്പിലായ ഓരോ രോഗിയെയും സംരക്ഷിക്കുന്നതിനായി ഒരു വളണ്ടിയറെ സജ്ജമാക്കുകയാണ് ലക്ഷ്യം. ജില്ലയിലെ മുഴുവൻ പഞ്ചായത്തുകളുടെയും പ്രതിനിധിയായ വളണ്ടിയർമാരും, ജില്ലയിലെ സൊസൈറ്റികളെ പ്രതിനിധീകരിച്ചുള്ള വളണ്ടിയർമാരും അടക്കം 300 ഓളം ആളുകൾ പരിപാടിയിൽ പങ്കെടുത്തു. മീറ്റിങ്ങിൽ ജില്ലാ ഡെപ്യൂട്ടി ഡി.എം.ഒ ഡോ.ഷാൻറി കെ.കെ, ജില്ലാ പ്രോഗ്രാമാനേജർ ഡോ. സച്ചിൻ സെൽവ് എന്നിവർ മുഖ്യാതിഥിയായിരുന്നു. ഡോ.ബേസിൽ വർഗീസ്, ജില്ലാ എജുക്കേഷൻ ആൻഡ് മീഡിയ ഓഫീസർ അബ്ദുൽ ലത്തീഫ് മഠത്തിൽ, ഡെപ്യൂട്ടി ജില്ലാ എഡ്യൂക്കേഷൻ ആൻഡ് മീഡിയ ഓഫീസർമാരായ കൃഷ്ണദാസ്, സയന എസ് കാസർഗോഡ്, നഗരസഭ മുൻ ചെയർപേഴ്സൺ ബീഫാത്തിമ ഇബ്രാഹിം, കാസർഗോഡ് ഇനിഷ്യേറ്റീവ് ഇൻ പാലിയേറ്റീവ് കെയർ സെക്രട്ടറി ബി അജികുമാർ, പ്രസിഡണ്ട് പ്രഭാകരൻ എന്നിവർ സംസാരിച്ചു. പാലിയേറ്റീവ് ജില്ലാ കോഡിനേറ്റർ ഷിജി ശേഖർ സ്വാഗതവും ജൂനിയർ കൺസൾടന്റ് ഡോക്യൂമെന്റഷൻ കമൽ കെ ജോസ് നന്ദിയും പറഞ്ഞു.
Also Read

Sorry, there was a YouTube error.