Categories
health Kerala local news

നഴ്സിംഗ് വിദ്യാർത്ഥി ഹോസ്റ്റലിൽ ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിൽ കാഞ്ഞങ്ങാട് മൻസൂർ ആശുപത്രിയിൽ വിദ്യാർത്ഥികളുടെ പ്രതിഷേധം

കാസർകോട്: കാഞ്ഞങ്ങാട് മൻസൂർ ആശുപത്രിയിലെ നഴ്സിംഗ് വിദ്യാർത്ഥി ഹോസ്റ്റലിൽ ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിൽ പ്രതിഷേധം. ഗുരുതരാവസ്ഥയിലുള്ള പെൺകുട്ടി മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ആരോ​ഗ്യനില ​ഗുരുതരമായി തുടരുന്നു എന്നാണ് വിവരം. മൂന്നാം വർഷ നേഴ്സിം​ഗ് വിദ്യാർത്ഥി ചൈതന്യയാണ് ശനിയാഴ്ച്ച ഹോസ്റ്റലിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഹോസ്റ്റൽ വാർഡനുമായുള്ള പ്രശ്നമാണ് ആത്മഹത്യാ ശ്രമത്തിന് കാരണമെന്നാണ് മറ്റു വിദ്യാർത്ഥികൾ പറയുന്നത്. സംഭവവുമായി ബന്ധപ്പെട്ട ആശുപത്രിക്ക് മുന്നിൽ നഴ്സിംഗ് വിദ്യാർത്ഥികൾ പ്രതിഷേധിച്ചു. വാർഡനെ മാറ്റണമെന്നാണ് ആവശ്യം. വാർഡൻ്റെ മാനസിക പീഡനം സഹിക്കുന്നതിലും അപ്പുറമാണെന്നും വയ്യാതെ ഇരിക്കുമ്പോൾ ഭക്ഷണം പോലും കൊടുക്കാൻ വാർഡൻ തയ്യാറായിരുന്നില്ല എന്നും വിദ്യാർഥികൾ പറഞ്ഞു.
ആശുപത്രി അധികൃതരുമായി പോലീസ് നടത്തിയ ഇടപെടലിൽ സമരം അവസാനിപ്പിച്ചിട്ടുണ്ട്. കുറ്റക്കാർക്കെതിരെ നടപടി ഉണ്ടാകുമെന്ന് ആശുപത്രി അധികൃതർ ഉറപ്പ് നല്കയിട്ടുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest