Categories
കേരള അയൺ ഫാബ്രിക്കേഷൻ ആൻഡ് എൻജിനീയറിങ് അസോസിയേഷൻ സംസ്ഥാന സമ്മേളനം; കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ രക്തദാന ക്യാമ്പ് നടത്തി
Trending News


കാഞ്ഞങ്ങാട്: കേരള അയൺ ഫാബ്രിക്കേഷൻ ആൻഡ് എൻജിനീയറിങ് അസോസിയേഷൻ്റെ നാലാം സംസ്ഥാന സമ്മേളനം ജനുവരി 27ന് കാഞ്ഞങ്ങാട് ഗ്രാൻഡ് ഓഡിറ്റോറിയത്തിൽ വച്ച് നടക്കും. ഇതിൻ്റെ ഭാഗമായി കാഞ്ഞങ്ങാട് ബ്ലോക്ക് കമ്മിറ്റി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ രക്തദാന ക്യാമ്പ് നടത്തി.
40 ഓളം മെമ്പർമാർ രക്തദാന ക്യാബിൽ പങ്കാളികളായി. കാഞ്ഞങ്ങാട് നഗരസഭ വൈസ് ചെയർമാൻ ബിൽടെക് അബ്ദുല്ല ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് എം. സജേഷ് കുമാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം കെ.വി സുഗതൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ പി.വി.രവീന്ദ്രൻ, കെ.വി.സുരേന്ദ്രൻ, ടി.വി.ഗണേശൻ എന്നിവർ സംസാരിച്ചു. അസോസിയേഷൻ ബ്ലോക്ക് വി.കെ.പ്രകാൻ സ്വാഗതവും ജില്ലാ വൈസ് പ്രസിഡണ്ട് ബാബു ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു.
Also Read

Sorry, there was a YouTube error.