Categories
articles Kerala local news

2025 നവംബറിൽ പൂർത്തീകരിക്കുന്ന പദ്ധതികൾക്ക് മുൻഗണന നൽകി കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത്; വാർഷിക പദ്ധതി വർക്കിംഗ് ഗ്രൂപ്പ് പൊതുയോഗം നടന്നു

കാഞ്ഞങ്ങാട്: ബ്ലോക്ക് പഞ്ചായത്തിൻ്റെ 2025- 26 വാർഷിക പദ്ധതിയുടെ ഭാഗമായുള്ള വർക്കിംഗ് ഗ്രൂപ്പ് പൊതുയോഗം ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്നു. ദീർഘ വീക്ഷണത്തോടെയുള്ള സുസ്ഥിര വികസന പദ്ധതികൾക്ക് രൂപം കൊടുക്കുന്നതോടൊപ്പം 2025 നവംബറിൽ പൂർത്തീകരിക്കാൻ കഴിയുന്ന പദ്ധതികൾക്ക് മുൻഗണന നൽകുമെന്ന് വർക്കിംഗ് ഗ്രൂപ്പ് പൊതുയോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. മണികണ്ഠൻ പറഞ്ഞു. വൈസ് പ്രസിഡണ്ട് കെ.വി.ശ്രീലത അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.അബ്ദുൾ റഹ്മാൻ പദ്ധതി വിശദീകരണം നടത്തി.

നൂതന പദ്ധതികളുമായി കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വനിതകൾക്കും വിദ്യാർത്ഥികൾക്കും നൈപുണ്യ പരിശീലന പദ്ധതികൾ, പ്രാദേശിക സാമ്പത്തിക വികസനം ലക്ഷമിട്ടുകൊണ്ട് കുടുംബശ്രീയുടെ സഹകരണത്തോടെയുള്ള ചെറു പദ്ധതികൾ, പിന്നോക്ക വിഭാഗത്തിൽ പെട്ടവർക്ക് പ്രത്യേക തൊഴിൽ പരിശീലന പരിപാടികൾ, കാർബൺ ന്യൂട്രൽ പഞ്ചായത്ത് ലക്ഷ്യം, ജല സംരക്ഷണ പ്രവർത്തനങ്ങൾ, ജല സമൃദ്ധി തുടങ്ങിയവയും കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ലക്ഷ്യമിടുന്നു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ.സീത, പഞ്ചായത്ത് പ്രസിഡണ്ട് മാരായ എം.കുമാരൻ, ടി.ശോഭ, എസ്.പ്രീത, പി.ലക്ഷ്മി, പള്ളിക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് നാസ്നിൻ വഹാബ്, ബ്ലാക്ക് പഞ്ചായത്ത് സെക്രട്ടറി എസ്.ഹരികൃഷ്ണൻ എന്നിവർ സംസാരിച്ചു.

0Shares

Leave a Reply

Your email address will not be published. Required fields are marked *