Categories
വാർഡ് വിഭജനത്തിൽ ഭരണത്തിൻ്റെ മറവിലുള്ള ഇടപെടൽ ഗുരുതരം; കല്ലട്ര മാഹിൻ ഹാജി
Trending News
സമസ്തയിൽ ഭിന്നതയോ.? മുശാവറ യോഗത്തില്‍ എതിർശബ്ദം ഉയർന്നതോടെ അദ്ധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഇറങ്ങിപ്പോയി
മൂന്ന് പഞ്ചായത്തുകളിൽ ഇടതിന് ഭരണം നഷ്ടമായി; യു.ഡി.എഫിന് അട്ടിമറി ജയം; ഭരണ വിരുദ്ധ വികാരം.?
ഫ്ലെക്സ് ബോർഡുകൾ നിരത്തുകളിൽ വീണ്ടും ഇടം പിടിക്കുന്നു; സർക്കാർ എന്ത് ചെയ്യുന്നു.? ഹൈക്കോടതിയുടെ വിമർശനം; അറിയാം..
മേൽപ്പറമ്പ്(കാസർഗോഡ്): ആസന്നമായ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൻ്റെ മുന്നോടിയായുള്ള ആദ്യഘട്ട വാർഡ് വിഭജന വിജ്ഞാപനം വന്നതിന് ശേഷം പഞ്ചായത്ത് സെക്രട്ടറിമാരെ സ്ഥലംമാറ്റി ആവശ്യമുള്ളയിടങ്ങളിൽ ഇഷ്ടക്കാരെ തിരുകിക്കയറ്റി ഭരണത്തിൻ്റെ മറവിൽ ഭീഷണിപ്പെടുത്തി കാര്യം സാധിക്കുന്ന നടപടി ജനാധിപത്യ വിരുദ്ധമാണെന്ന് മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിൻ ഹാജി പറഞ്ഞു. ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാരെ നെട്ടോട്ടമോടിക്കുന്ന കാഴ്ച്ചയാണ് കണ്ടുവരുന്നതെന്നും ബ്ലോക്ക്, ജില്ലാ ഡിവിഷൻ വിഭജനത്തിലും ഈ രീതി തുടരുകയാണെങ്കിൽ ശക്തമായ പ്രക്ഷോഭങ്ങളെ നേരിടേണ്ടി വരുമെന്നും യു.ഡി.എഫ് ജില്ലാ ചെയർമാൻ കൂടിയായ അദ്ദേഹം വ്യക്തമാക്കി. ഉദുമ നിയോജക മണ്ഡലം മുസ്‌ലിം ലീഗ് പ്രവർത്തക സമിതി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Also Read
പ്രസിഡന്റ് കല്ലട്ര അബ്ദുൽ ഖാദർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ.ബി മുഹമ്മദ് കുഞ്ഞി സ്വാഗതം പറഞ്ഞു. മുസ്‌ലിം ലീഗ് ഉദുമ നിയോജക മണ്ഡലം കോൺക്ലേവ് ‘ഒരുക്കം 2025’ നവംബർ 26 ചൊവ്വാഴ്ച്ച ചെമ്മനാട് പഞ്ചായത്തിലെ പെരുമ്പള കടവിൽ നടത്താൻ യോഗം തീരുമാനിച്ചു.
ഹമീദ് മാങ്ങാട്, ഹനീഫ ഹാജിക്കുന്നിൽ, സി.എച്ച്.അബ്ദുല്ല പരപ്പ, ഹാരിസ് തൊട്ടി, മുഹമ്മദ് കുഞ്ഞി പെരുമ്പള, ഖാദർ കാത്തിം, ബി.എം.അബൂബക്കർ, ടി.ഡി. കബീർ, സിദ്ധീഖ് പള്ളിപ്പുഴ, എം.എച്ച്.മുഹമ്മദ് കുഞ്ഞി, ടി.എം. മുനീർ, മൻസൂർ മല്ലത്ത്, മുഹമ്മദ് കുഞ്ഞി ചോണായി, ഉമ്മർ കല്ലടക്കുറ്റി, അൻവർ കോളിയടുക്കം, ബി.എം. ഹാരിസ്, അബ്ദുൽ ഹമീദ് പെരുമ്പള, ഷരീഫ് കളനാട്, താജുദ്ദീൻ ചെമ്പിരിക്ക, അബ്ദുല്ല കുഞ്ഞി ഹാജി കീഴൂർ, കെ.എ.മുഹമ്മദലി, ഹനീഫ മഡം പള്ളിക്കര, മുസ്തഫ ചെമനാട്, റൗഫ് ബാവിക്കര, ഖാദർ അലൂർ, സലാം മാങ്ങാട്, അൽത്താഫ് പൊവ്വൽ, ആയിഷ സഅദുള്ള, അനീസ മൻസൂർ മല്ലത്ത്, ജലീൽ കോയാ, ഷക്കീല ബഷീർ, പി.കെ.അബ്ദുല്ല, ബഷീർ മുനിയൂർ, ആയിഷ റസാഖ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
Sorry, there was a YouTube error.