Categories
കാരക്കുഴി ചോനാർ തറവാട് കളിയാട്ട മഹോത്സവം ധനസമാഹരണ ഉദ്ഘാടനം നടന്നു
Trending News





വെള്ളിക്കോത്ത്: കാരക്കുഴി ചോനാർ തറവാട് ചുള്ളിക്കര ചാമുണ്ഡി അമ്മ കരിഞ്ചാമുണ്ഡി അമ്മ ദേവസ്ഥാനം കളിയാട്ട മഹോത്സവം ധനസമാഹരണ ഉദ്ഘാടനം നടന്നു. മലബാർ ദേവസ്വം ബോർഡ് ഡിവിഷൻ ചെയർമാൻ കെ.വി സുരേന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു. ഉത്സവ ആഘോഷ കമ്മിറ്റി ചെയർമാൻ മനോജ് കാരക്കുഴി അധ്യക്ഷനായി. ആഘോഷ കമ്മിറ്റി കൺവീനർ ബി.ശശി, ബി.ബാലകൃഷ്ണൻ, രതീഷ്, ബി.ഉണ്ണി എന്നിവർ സംസാരിച്ചു. നിരവധി വ്യക്തികളും സ്ഥാപനങ്ങളും ധന സമാഹരണ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്ത് സംഭാവനകൾ നൽകി. ഇതോടൊപ്പം വനിതാ സംഗമവും സമ്മാന കൂപ്പൺ വിതരണവും നടന്നു.
Also Read

Sorry, there was a YouTube error.