Categories
local news

കെ. റെയിൽ അലൈൻമെൻ്റിൽ നൂറ്റാണ്ടുകളുടെ ചരിത്രമുള്ള പ്രസിദ്ധമായ മാലിക് ദീനാർ പള്ളിയും യത്തീംഖാനയും ഖബർസ്ഥാനും; പ്രക്ഷോഭങ്ങൾ ആരംഭിക്കുന്നതിന് അന്തിമ രൂപം നൽകാൻ മാലിക് ദീനാർ വലിയ ജുമുഅത്ത് പള്ളിയോഗം തിങ്കളാഴ്ച

മാലിക് ദീനാർ പള്ളി കൗൺസിൽ അംഗങ്ങളുടെയും ദഖീറത്ത് ഉഖ്റാ സംഘത്തിൻ്റെയും സംയുക്ത യോഗം ഏപ്രിൽ 4 തിങ്കളാഴ്ച

കാസർകോട്: നൂറ്റാണ്ടുകളുടെ ചരിത്രമുള്ള പ്രസിദ്ധമായ മാലിക് ദീനാർ പള്ളി ഖബർസ്ഥാനമടക്കം മാലിക് ദീനാർ യത്തീംഖാനയും അനുബന്ധ സ്ഥാപനങ്ങളും ഒരു മഹൽ മുഴുവനുമടങ്ങുന്ന സ്ഥലം കെ റെയിലിൻ്റെ അലൈൻമെൻ്റിൽ ഉൾപ്പെടുത്തിയ സാഹചര്യത്തിൽ പള്ളിയേയും യത്തീംഖാനയേയും ഖബർസ്ഥാനും മഹലും മഹല്ലുകളിലെ വീടും മറ്റു ആരാധാനലയങ്ങളും ഒഴിവാക്കണമെന്ന് വൈസ് പ്രസിഡണ്ട് ടി. ഇ. അബ്ദുല്ലയുടെ അധ്യക്ഷതയിൽ ചേർന്ന തളങ്കര മാലിക് ദീനാർ വലിയ ജുമുഅത്ത് പള്ളി കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ ജനറൽ സെക്രട്ടറി എ.അബ്ദുൽ റഹ് മാൻ സ്വാഗതം പറഞ്ഞു.

കെ. റെയിൽ പദ്ധതിയുടെ ഭാഗമായി അലൈമെൻ്റിൽ ഉൾപ്പെട്ട മാലിക് ദീനാർ വലിയ ജുമുഅത്ത് പള്ളിയുടെയും അനുബന്ധ സ്ഥാപനങ്ങളുടെയും സ്ഥലവും പരിസര പ്രദേശങ്ങളിലെ വീടുകളും മറ്റു ആരാധനാലയങ്ങളും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭങ്ങൾ ആരംഭിക്കുന്നതിനെ സംബന്ധിച്ച് അന്തിമരൂപം നൽകാൻ മാലിക് ദീനാർ പള്ളി കൗൺസിൽ അംഗങ്ങളുടെയും ദഖീറത്ത് ഉഖ്റാ സംഘത്തിൻ്റെയും സംയുക്ത യോഗം ഏപ്രിൽ 4 തിങ്കളാഴ്ച രാവിലെ 10.30 മണിക്ക് പള്ളി കമ്മിറ്റി ഹാളിൽ ചേരാൻ യോഗം തീരുമാനിച്ചു.

കെ.എ.മുഹമ്മദ് ബഷീർ, പി.എ.സത്താർ ഹാജി,കെ.എം.അബ്ദുൽ റഹ്മാൻ, കെ.എച്ച് അഷ്റഫ് ,എൻ.കെ.അമാനുള്ള, അഹമദ് ഹാജി അങ്കോല, മുഹമ്മദാജിവെൽക്കം, കെ.എം ബഷീർ,ഹസൈനാർ ഹാജി തളങ്കര, പ്രസംഗിച്ചു.

0Shares

Leave a Reply

Your email address will not be published. Required fields are marked *