Categories
കെ ഫോൺ ഉടൻ പൂർത്തീകരിക്കും; സംസ്ഥാനത്തെ 100 ദരിദ്രകുടുംബങ്ങള്‍ക്ക് സൗജന്യ കണക്ഷന്; പദ്ധതി ലക്ഷ്യത്തോട് അടുക്കുകയാണെന്ന് മുഖ്യമന്ത്രി
ലക്ഷക്കണക്കിനു കുടുംബങ്ങള്‍ക്ക് ഇന്റര്‍നെറ്റ് സൗജന്യമായി നല്കുന്ന പദ്ധതിയാണ് കെ ഫോണ്‍. കെ ഫോണുമായി ബന്ധപ്പെട്ട് പ്രധാന വിവരങ്ങളും മുഖ്യമന്ത്രി പങ്കുവച്ചു
Trending News
എം.എൽ.എ സ്ഥാനം രാജി വെച്ചു; കേരളത്തിൽ ഇനി തൃണമൂലിനെ ശക്തിപ്പെടുത്തും; പിണറായിക്കെതിരെയുള്ള പോരാട്ടം തുടരും; നിലമ്പൂരിൽ വി.എസ് ജോയിയെ മത്സരിപ്പികാണാമെന്നും നിർദ്ദേശം
റാഷിദിൻ്റെ ദുരൂഹ മരണം; കുടുംബത്തിൻ്റെയും ജനങ്ങളുടെയും സംശയം ദൂരീകരിക്കണം; ഉന്നതസംഘം അന്വേഷിക്കണമെന്നും ആവശ്യം; ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു
അതിഞ്ഞാൽ ദർഗ ശരീഫ് ജമാഅത്ത് ഭാരവാഹികൾ മടിയൻ കൂലോം ക്ഷേത്രത്തിൽ എത്തി; നവീകരണ ഫണ്ടിലേക്ക് തുക കൈമാറി
2019ല്‍ കരാര്‍ ഒപ്പിട്ട ബൃഹദ് പദ്ധതിയായ കെ ഫോണ്‍ ഉടന്‍ പൂര്‍ത്തീകരിക്കുമെന്നും 2022 മെയ് മാസത്തില്‍ 140 നിയമസഭാ മണ്ഡലങ്ങളിലെ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള 100 കുടുംബങ്ങള്‍ക്ക് വീതം സൗജന്യ കണക്ഷന് നല്‍കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്.
Also Read
പ്രളയവും കൊവിഡും ഉള്‍പ്പെടെയുള്ള പ്രതികൂല സാഹചര്യങ്ങള്‍ മറികടന്ന് അതിൻ്റെ ലക്ഷ്യത്തോട് അടുക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ലക്ഷക്കണക്കിനു കുടുംബങ്ങള്‍ക്ക് ഇന്റര്‍നെറ്റ് സൗജന്യമായി നല്കുന്ന പദ്ധതിയാണ് കെ ഫോണ്‍. കെ ഫോണുമായി ബന്ധപ്പെട്ട് പ്രധാന വിവരങ്ങളും മുഖ്യമന്ത്രി പങ്കുവച്ചു:
നിലവില്‍ 2,600 കീ.മി ഒപ്റ്റിക്കല്‍ ഗ്രൗണ്ട് വയര്‍ സ്ഥാപിക്കാനുള്ളതില്‍ 2,045 കീ.മി പൂര്‍ത്തീകരിച്ചു. 34961 കി.മീ. എ.ഡി.എസ്.എസ് ഒ.എഫ്.സി കേബിള്‍ ഇടാനുള്ളതില്‍ 14 ജില്ലകളിലായി 11,906 കി.മീ പൂര്‍ത്തീകരിച്ചു. 375 പോപ്പുകളില്‍ (POP – Points of Presence) 114 എണ്ണം പൂര്‍ത്തീകരിക്കുകയും 216 എണ്ണം പൂര്‍ത്തീകരിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയും ചെയ്യുന്നു.
കെ.എസ്.ഇ.ബി സബ്സ്റ്റേഷനുകളില്‍ ആണ് ഇവ സജ്ജീകരിക്കുന്നത്. NOC(Network Operating Cetnre)ൻ്റെ മുഴുവന്‍ പണികളും പൂര്‍ത്തീകരിച്ചു. 30,000 സര്‍ക്കാര്‍ ഓഫിസുകളില്‍ 3019 എണ്ണം 2021, ഡിസംബര്‍ 31നുള്ളില്‍ പ്രവര്‍ത്തനസജ്ജമായി. ഓരോ മാസവും 3000 മുതല്‍ 5000 വരെ ഓഫിസുകള്‍ വരെ സജ്ജമാകുന്ന രീതിയിലാണ് പ്രവര്‍ത്തനം പുരോഗമിക്കുന്നത്. ബാക്കിയുള്ളവ 2022, ജൂണില്‍ പൂര്‍ത്തിയാകും.
സംസ്ഥാനത്തെ 140 നിയമസഭാ മണ്ഡലങ്ങളില്‍ 2022 മെയ് മാസത്തില്‍ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള 100 കുടുംബങ്ങള്‍ക്ക് വീതം സൗജന്യ കണക്ഷന് നല്‍കും. പദ്ധതി പൂര്‍ത്തീകരണത്തോടെ മൊത്തം 20 ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യമായും മറ്റുള്ളവര്‍ക്ക് സബ്സിഡി നിരക്കിലും ബ്രോഡ്ബാന്റ് കണക്ഷന് ലഭ്യമാകും.
Sorry, there was a YouTube error.