Categories
അങ്ങിനെ കെ ഫോണും യാഥാർഥ്യമായി: തൃശൂർ ഉൾപ്പെടെ ഏഴ് ജില്ലകളിൽ 1000 സർക്കാർ ഓഫീസുകളുടെ പ്രവർത്തനം അടുത്തയാഴ്ച മുതൽ കെ ഫോണിൽ
എറണാകുളം, തൃശൂർ, പാലക്കാട്, പത്തനംതിട്ട, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ 1000 സർക്കാർ ഓഫീസുകളിലാണ് ആദ്യം കെ ഫോൺ എത്തുക.
Trending News
അതിവേഗ ഇന്റർനെറ്റ് കണക്ടിവിറ്റിയോടെ സംസ്ഥാന സർക്കാറിന്‍റെ കെ.ഫോൺ അടുത്തയാഴ്ചയെത്തും. ഏഴു ജില്ലയിലെ സർക്കാർ ഓഫീസുകളിലാണ് ആദ്യഘട്ടം. കൊച്ചി ഇൻഫോപാർക്ക് തപസ്യയിലാണ് നെറ്റ്വർക്ക് നിയന്ത്രണ സംവിധാനം (നോക്–-നെറ്റ്വർക്ക് ഓപ്പറേഷൻ സെന്റർ).
Also Read
ആവശ്യമായ ബ്രാന്‍ഡ് വിഡ്ത്ത് സൗകര്യങ്ങളോടെയാണ് കെ ഫോൺ സജ്ജമായതെന്ന് ഐ.ടി സെക്രട്ടറി മുഹമ്മദ് വൈ സഫീറുള്ള പറഞ്ഞു. എറണാകുളം, തൃശൂർ, പാലക്കാട്, പത്തനംതിട്ട, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ 1000 സർക്കാർ ഓഫീസുകളിലാണ് ആദ്യം കെ ഫോൺ എത്തുക. 7500 കിലോമീറ്ററിൽ ഒ.എഫ്സി സ്ഥാപിച്ചു. ജൂലൈയോടെ 5700 സർക്കാർ ഓഫീസുകളിലും കണക്ടിവിറ്റിയാകും.
സംസ്ഥാനത്താകെ 30,000 ഓഫീസുകളെ ഒന്നാംഘട്ടത്തിൽ ബന്ധിപ്പിക്കും. തുടർന്ന് വിദ്യാഭ്യാസസ്ഥാപനം, ആശുപത്രി, അക്ഷയ സെന്റർപോലുള്ളവയെയും ഭാഗമാക്കും. അടുത്തഘട്ടം 20 ലക്ഷം ബി.പി.എൽ കുടുംബങ്ങൾക്ക് സൗജന്യ ഇന്റർനെറ്റ് സൗകര്യമുൾപ്പെടെ ലഭ്യമാക്കും. 1531 കോടി രൂപയാണ് കെ ഫോൺ പദ്ധതിക്ക് ചെലവ്. 70 ശതമാനം തുക കിഫ്ബിയിൽ നിന്നാണ്.
Sorry, there was a YouTube error.