Categories
കെ.കൃഷ്ണന്‍ അവാര്‍ഡ് ബാബു പാണത്തൂരിന്; കടലാഴങ്ങളില്‍ മറയുന്ന കപ്പലോട്ടക്കാര്‍ എന്ന വാര്‍ത്തക്കാണ് അവാര്‍ഡ്
Trending News


കാസര്‍കോട്: പ്രസ് ക്ലബിൻ്റെ കെ.കൃഷ്ണന്‍ സ്മാരക പ്രാദേശിക പത്ര പ്രവര്‍ത്തക അവാര്‍ഡ് മാതൃഭൂമി ഉദുമ ലേഖകന്‍ ബാബു പാണത്തൂരിന്. കടലാഴങ്ങളില്‍ മറയുന്ന കപ്പലോട്ടക്കാര്‍ എന്ന വാര്‍ത്തക്കാണ് അവാര്‍ഡ്. കള്ളാര്‍ പഞ്ചായത്തിലെ മാലക്കല്ല് അഞ്ചലായിലെ കുഞ്ചറക്കാട്ട് ആല്‍ബര്‍ട്ട് ആന്റണിയെ ഒക്ടോബര്‍ നാലിന് ജോലി ചെയ്യുന്ന കപ്പലില്‍ കാണാതായതിനെ തുടര്‍ന്ന് മികച്ച വാര്‍ത്ത പരമ്പര തയ്യാറാക്കാന്‍ ബാബുവിനായെന്ന് ജൂറി വിലയിരുത്തി. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ കെ.ബാലകൃഷ്ണന്‍, സണ്ണി ജോസഫ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം.മധുസൂദനന്‍ എന്നിവരടങ്ങിയ ജൂറിയാണ് അവാര്‍ഡ് ജേതാവിനെ തിരഞ്ഞെടുത്തത്. 25-ന് വൈകിട്ട് പ്രസ് ക്ലബ് ഹാളില്‍ വൈകിട്ട് മൂന്നിന് നടക്കുന്ന കെ.കൃഷ്ണന്‍ അനുസ്മരണ ചടങ്ങില്‍ കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹ്‌മാന്‍ 10,000 രൂപയും ഫലകവും വിതരണം ചെയ്യും.
Also Read

Sorry, there was a YouTube error.