Categories
education local news sports

ജൂനിയർ റെഡ്ക്രോസ് കാസര്‍കോട് സബ് ജില്ലാ തല ജീന്‍ ഹെന്‍റീ ‍ഡുനന്റ് സ്‍മാരക ക്വിസ്സ്, പ്രസംഗ മത്സരം നെല്ലിക്കട്ടയിലെ പി.ബി.എം സ്കൂളിൽ നടന്നു

ചെർക്കള(കാസർഗോഡ്): ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റി(Indian Red Cross Society) ജൂനിയർ റെഡ്ക്രോസ് (JRC) കാസർകോട് സബ് ജില്ലാ ജീന്‍ ഹെന്‍റീ ‍ഡുനന്റ് സ്‍മാരക ക്വിസ്സ്, പ്രസംഗം മത്സരം നെല്ലിക്കട്ടയിലെ പി.ബി.എം ഇഗ്ലീഷ് മീഡിയം ഹയർ സെക്കണ്ടറി സ്കൂളിൽ സംഘടിപ്പിച്ചു. സ്കൂൾ പ്രിൻസിപ്പൽ നിസാം ബോവിക്കാനം ഉൽഘാടനം ചെയ്തു. ലോകത്തിലെ തന്നെ ഏറ്റവും വലിയ സേവന സന്നദ്ധ സംഘടനയായ റെഡ് ക്രോസിൻ്റെ ആഭിമുഖ്യത്തിൽ നടത്തപെടുന്ന ഇത്തരം പ്രവർത്തനങ്ങൾ വിദ്യാർത്ഥികൾക്ക് ആത്മ വിശ്വാസം നൽകുന്നതിനും സമൂഹത്തിന് നന്മയുടെ സന്ദേശം പകരാനും വഴി തെളിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. കാസർകോട് സബ് ജില്ല കോർഡിനേറ്റർ സമീർ മാസ്റ്റർ തെക്കിൽ അദ്ധ്യക്ഷത വഹിച്ചു. കാസർകോട് സബ് ജില്ലയിലെ പതിനെട്ടോളം സ്കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ ക്വിസ്, പ്രസംഗ മൽസരത്തിൽ പങ്കെടുത്തു. വിജയികൾക്ക് സമ്മാന വിതരണവും നടത്തി. ജെ.ആർ.സി കൗൺസിലർമാരായ ജയരാജൻ മാസ്റ്റർ, പത്മനാബൻ മാസ്റ്റർ, അക്കാദമിക്ക് കോഡിനേറ്റർ രമ ടിച്ചർ തുടങ്ങിയവർ സംബന്ധിച്ചു.

0Shares

Leave a Reply

Your email address will not be published. Required fields are marked *